നിരോധിച്ചെങ്കിലും ടിക് ടോക് ഡൗൺലോഡ് 12 ഇരട്ടി കൂടി
text_fieldsന്യൂഡൽഹി: ടിക് ടോക് നിരോധിച്ചുവെങ്കിലും ആപിൻെറ ഡൗൺലോഡ് 12 ഇരട്ടി കൂടിയതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ ആപ ിൻെറ നിരോധനം നിലവിൽ വന്നിട്ട് നാല് ദിവസം പൂർത്തിയാകുേമ്പാഴാണ് ഡൗൺലോഡ് വ്യാപകമായി വർധിച്ചിരിക്കുന്നത ്.
ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. മൂന്നാം കക്ഷി വെബ്സൈറ്റുകളിൽ നിന്നാണ് ഇപ്പോൾ ആപ് പ്രധാനമായും ഡൗൺലോഡ് ചെയ്യുന്നത്. മൂന്നാം കക്ഷി വെബ്സൈറ്റുകൾ വഴി ഡൗൺലോഡ് ചെയ്യുന്നവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ.
ഗൂഗിളിൾ സേർച്ചിൽ ടിക് ടോക് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നത് ഒന്നാമതെത്തിയിട്ടുണ്ട്. ഏപ്രിൽ 15നാണ് ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചത്. സഭ്യമല്ലാത്ത ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന് മദ്രാസ് ഹൈകോടതിയാണ് ടിക് ടോക് നിരോധിക്കാൻ ഉത്തരവിട്ടത്. ഇതിൻെറ അടിസ്ഥാനത്തിൽ ഗൂഗിളിനോടും ആപ്പിളിനോടും ആപ് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി.
