Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightടിക്​ ടോക്​...

ടിക്​ ടോക്​ പിൻവലിച്ചു

text_fields
bookmark_border
tiktok-23
cancel

സോഷ്യൽ മീഡിയ ആപ്പായ ടിക്​ ടോക്​ നിരോധിക്കാനുള്ള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ കേന്ദ്രസർക്കാർ. മ​ദ്രാസ്​ ഹൈകോടതി ടിക്​ ടോക്​ നിരോധിക്കണമെന്ന്​ കേന്ദ്രസർക്കാറിന്​ നിർദേശം നൽകിയിതിന്​ പിന്നാലെയാണ്​ നീക്കം. ആപ്പിൾ, ഗൂഗിൾ തുടങ്ങി ടെക്​ ഭീമൻമാരോട്​ അവരുടെ സ്​റ്റോറുകളിൽ നിന്ന്​ ടിക്​ ടോക്​ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതിന്​ പിന്നാലെ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്ന്​ ആപ്​ പിൻവലിച്ചു.

ഗുണനിലവാരം പാലിക്കുന്നതിൽ പിന്നാക്കം പോയതാണ്​ ടിക്​ ടോക്കിൻെറ തിരിച്ചടിക്കുള്ള പ്രധാന കാരണം. ഇതിനൊപ്പം ടിക്​ ടോക്​ ആസക്​തി സൃഷ്​ടിക്കുന്നതാണെന്ന വിമർശനവും ഉയർന്നിരുന്നു. ഇതോടെയാണ്​ ആപിന്​ പൂട്ടിടണമെന്ന്​ മദ്രാസ്​ ഹൈകോടതി നിർദേശിച്ചത്​.

ചൈനീസ്​ സോഷ്യൽ മീഡിയ ആപ്പായ ടിക്​ ടോകിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ആപ്പിലുടെ അശ്ലീല ദൃശ്യങ്ങൾ ഉൾപ്പടെ പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്​ പുറമേ ആപ്പ്​ ദുരുപയോഗം ചെയ്​ത വാർത്തകളും പുറത്ത്​ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras highcourtmalayalam newstik tokApp BanTechnology News
News Summary - TikTok Ban-Technology
Next Story