ടിക്​ ടോക്​ സ്​മാർട്ട്​ഫോൺ നിർമിക്കുന്നു

20:40 PM
29/05/2019
tiktok-23

ടിക്​ ടോക്​ ഉടമസ്ഥരായ ബൈറ്റ്​ഡാൻസ്​ സ്​മാർട്ട്​​ഫോൺ നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്​. ബൈറ്റ്​ഡാൻസിൻെറ ആപ്പുകൾ പ്രീ-ഇൻസ്​റ്റാൾ ചെയ്​തായിരിക്കും ഫോൺ പുറത്തിറങ്ങുക. ജനപ്രിയ ആപായ ടിക്​ ടോകും ഇതിൽ ഉൾപ്പെടുന്നു. 

ടിക്​ ടോകിനൊപ്പം കമ്പനിയുടെ മെസേജിങ്​ ആപ്ലിക്കേഷനായ ഫ്ലിപ്​ചാറ്റ്​, ന്യൂസ്​ റിപബ്ലിക്​, ടോപ്​ ബസ്​ എന്നീ ആപ്പുകളും ഫോണിൽ നേരത്തെ തന്നെ ഇൻസ്​റ്റാൾ ചെയ്​തിരിക്കും. ഇതിന്​ പുറമേ ആപ്പിൾ മ്യൂസിക്കിനോട്​ മൽസരിക്കാൻ ടികോ ടോക്​ പാട്ടുകൾക്കായി പുതിയ ആപ്​ പുറത്തിറക്കുമെന്ന്​ റിപ്പോർട്ടുകളുണ്ട്​.

നേരത്തെ ഫേസ്​ബുക്ക്​, ആമസോൺ പോലുള്ള കമ്പനികളും സ്​​മാർട്ട്​ഫോണുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, വിൽപന കുറഞ്ഞത്​ മൂലം ഇരു കമ്പനികളും ഫോൺ വിപണിയിൽ നിന്നും പിൻവലിക്കുകയായിരുന്നു. ആഗോള വിപണിയിൽ പുറത്തിറങ്ങുന്നതിന്​ ഒപ്പം തന്നെ ഇന്ത്യൻ വിപണിയിലും കമ്പനിയുടെ ഫോൺ എത്തുമെന്നാണ്​ പ്രതീക്ഷ. ടികോ ടോക്കിൻെറ പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ്​ ഇന്ത്യ.

Loading...
COMMENTS