Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകാർ പാർട്​സ്​...

കാർ പാർട്​സ്​ ഉപയോഗിച്ച് വെൻറിലേറ്റർ നിർമിച്ച്​ നൽകി ടെസ്​ല

text_fields
bookmark_border
കാർ പാർട്​സ്​ ഉപയോഗിച്ച് വെൻറിലേറ്റർ നിർമിച്ച്​ നൽകി ടെസ്​ല
cancel

ന്യൂയോർക്​: കോവിഡ്​ 19​​െൻറ പശ്ചാത്തലത്തിൽ ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങളും വ​െൻറിലേറ്ററുകളും ലഭ്യമല് ലാത്ത സാഹചര്യം ലോകരാജ്യങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്​. വമ്പൻ കമ്പനികൾ ആശുപത്രികൾക്ക്​ വ​െൻറിലേറ്ററുകൾ നിർമ ിച്ചു നൽകുകയും വാങ്ങാൻ പണം നൽകുകയും ചെയ്​ത വാർത്തകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്​. എന്നാൽ അമേരിക്കയിലെ ഇ ലക്​ട്രിക്​ കാർ നിർമാതാക്കളായ ടെസ്​ല ഒരുപടി മുന്നിൽ പോയിരിക്കുകയാണ്​.

ആശുപത്രികൾക്കായി വ​െൻറിലേറ്റർ നി ർമിക്കുന്നതിന്​ ടെസ്​ല അവരുടെ എഞ്ചിനീയറിങ്ങ്​ ടീമിനെ വിട്ടുനൽകിയതും ടെസ്​ല തലവൻ ഇലോൺ മസ്​ക്​ 1000 വ​െൻറിലേറ്റ റുകൾ കാലിഫോർണിയയിലെ ആശുപത്രികൾക്ക്​ സംഭാവന നൽകിയതും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. അവസാനമായി ഇലോൺ മസ്​ക്​ ചെയ്യാൻ പോകുന്നത്​, ടെസ്​ലയുടെ മോഡൽ 3 എന്ന കാറി​​െൻറ പാർട്​സ്​​ ഉപയോഗിച്ചുള്ള​ വ​െൻറിലേറ്റർ നിർമ്മാണമാണ്​​.

tesla-model-3

ടെസ്​ലയുടെ ഒൗദ്യോഗിക യൂട്യൂബ്​ ചാനലിൽ അവരുടെ മൂന്ന്​ എഞ്ചിനീയർമാർ കാറി​​െൻറ പാർട്​സ്​ ഉപയോഗിച്ച്​ എങ്ങനെയാണ്​ വ​െൻറിലേറ്റർ നിർമിക്കുന്നതെന്ന്​ വിശദീകരിക്കുന്നുണ്ട്​.

ആദ്യം വ​െൻറിലേറ്ററി​​െൻറ മാതൃക കാണിച്ചു തരുന്ന എഞ്ചിനീയർമാർ പിന്നാലെ കാർ പാർട്​സ്​ ഉപയോഗിച്ച്​ അത്​ എങ്ങനെയാണ്​ പ്രവർത്തിക്കുന്നത്​ എന്നും പറഞ്ഞുതരുന്നു​. കാറി​​െൻറ എയർ സസ്​പെൻഷൻ ടാങ്കാണ്​ ഹോസ്​പിറ്റർ ഗ്രേഡ്​ എയർ സപ്ലേയിൽ നിന്നുള്ള വായുവി​​െൻറ മിക്​സിങ്​ ചേമ്പറായി ഉപയോഗിക്കുന്നത്​. ഇത്​ ഉപയോഗിച്ചാണ്​ വ​െൻറിലേറ്ററിനുള്ളിലെ പ്രധാന പ്രവർത്തനം നടക്കുന്നത്​.

വ​െൻറിലേറ്ററി​​െൻറ മാതൃക കാണിച്ചതിന്​ ശേഷം ടെസ്​ല മോഡൽ 3 കാർ പാർട്​സ്​ ഉപയോഗിച്ച്​ നിർമിച്ച വ​െൻറിലേറ്ററും അവർ പ്രദർശിപ്പിച്ചു. ടെസ്​ല കാറിനകത്തെ പ്രശസ്​തമായ വലിയ ടച്ച്​ സ്​ക്രീൻ ഡിസ്​പ്ലേയിലൂടെ രോഗിയുടെ ശ്വാസകോശത്തിലൂടെ കടന്നുപോകുന്ന വായുവി​​െൻറ തരംഗരൂപങ്ങളും മർദ്ദവും കാണാൻ സാധിക്കുന്ന വിധത്തിലാണ്​ നിർമാണം. വ​െൻറിലേറ്ററി​​െൻറ പല പ്രവർത്തനങ്ങൾക്കും കാറി​​െൻറ പാർട്​സ്​ തന്നെയാണ്​ ടെസ്​ല ഉപയോഗിച്ചിരിക്കുന്നത്​.

ഇൗ സാഹചര്യത്തിൽ അത്​ മാത്രമേ ആശ്രയിക്കാൻ നിവർത്തിയുള്ളൂ എന്നാണ്​ ​കാർ പാർട്​സ്​ ഉപയോഗിച്ച്​ വ​െൻറിലേറ്റർ നിർമിച്ചതിന്​ കാരണമായി എഞ്ചിനീയർമാർ പറയുന്നത്​. വളരെ ശ്രദ്ധാപൂർവ്വം നിർമിച്ച വ​െൻറിലേറ്റുകൾ ‘റെഡി ടു യൂസ്’​ ആണെന്നും അവർ ഉറപ്പുനൽകുന്നു. എന്തായാലും ടെസ്​ലയുടെ പ്രവർത്തിക്ക്​ വലിയ കയ്യടിയാണ്​ കോവിഡ്​ ഭീതിയൊഴിയാതെ നിൽക്കുന്ന അമേരിക്കയിൽ നിന്നും ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elon muskteslaVentilators​Covid 19
News Summary - Tesla is Making Ventilators Using Parts of the Tesla Model 3-technology news
Next Story