സൈബർ സുരക്ഷ വർധിപ്പിക്കാൻ തെലുങ്കാന ഇസ്രയേലിനോട് സഹായം തേടുന്നു
text_fieldsഹൈദരാബാദ്: സൈബർ സുരക്ഷ വർധിപ്പിക്കാൻ ഇസ്രയേൽ സഹായം തേടാനൊരുങ്ങുകയാണ് തെലുങ്കാന സർകാർ. ഇസ്രയേലിൽ മികച്ച സൈബർ സുരക്ഷ ഒരുക്കുന്നതിൽ അവരുടെ ദേശീയ ഇൻഫർമേഷൻ സെക്യൂരിറ്റി എജൻസിയുടെ പ്രവർത്തനം മതിപ്പുളവാക്കുന്നതാണെന്ന് തെലുങ്കാന പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു.
സൈബർ സുരക്ഷയിൽ തെലുങ്കാന എത്രത്തോളം മികവ് പുലർത്തുന്നു എന്ന് തീവ്രമായ പരിശോധനയിലൂടെ കണ്ടെത്തണമെന്നും സുരക്ഷയിൽ അന്താരാഷ്ട്ര നിലവാരം പുലർത്താൻ ചെയ്യേണ്ട കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോഗ് സെക്യൂരിറ്റി ഡെൽറ്റയുമായി ഇത് സംബന്ധിച്ച് തെലുങ്കാന കരാർ ഒപ്പിട്ട് കഴിഞ്ഞു. വൈകാതെ തന്നെ ഇസ്രയേലിെൻറ കൂടെ പങ്കാളിത്തത്തിൽ കൂടുതൽ സൂരക്ഷ കൈവരിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും ജയേഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
