Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവ്യാ​ജ​നെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

text_fields
bookmark_border
വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ  പു​തി​യ സം​വി​ധാ​ന​വു​മാ​യി  ഇ​ന്ത്യ​ൻ വം​ശ​ജ​ൻ
cancel
ന്യൂയോർക്​: വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി ​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ല്‍ വി​ദ​ഗ്ധ​രെ​പ്പോ​ലും ക​ബ​ളി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള എ​ഡി​റ്റ് ചെ​യ്ത വ്യാ​ജ ചി​ത്ര​ങ്ങ​ളെ​യും വി​ഡി​യോ​ക​ളെ​യും തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന് രൂ​പം​കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ​്​ ഗ​വേ​ഷ​ക​രു​ടെ വാ​ദം. നി​ല​വി​ല്‍ വ്യാ​ജ​ചി​ത്ര​ങ്ങ​ളെ തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വു മാ​ത്ര​മേ വി​ക​സി​പ്പി​ച്ച സം​വി​ധാ​ന​ത്തി​ന​ുള്ളൂ. പൂ​ര്‍ണ​സ​ജ്ജ​മാ​കു​ന്ന​തോ​ടെ ഭാ​വി​യി​ല്‍ ഒ​രു ചി​ത്ര​മോ വി​ഡി​യോ​യോ ന​ല്‍കി​യാ​ല്‍ അ​ത് വ്യാ​ജ​മാ​ണോ അ​ല്ല​യോ എ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഇ​തി​ന് സാ​ധി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. മാ​ത്ര​മ​ല്ല, എ​വി​ടെ​വെ​ച്ചാ​ണ് വ്യാ​ജ ചി​ത്രം നി​ര്‍മി​ച്ചി​രി​ക്കാ​ന്‍ സാ​ധ്യ​യു​ണ്ടാ​വു​ക എ​ന്ന് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്താ​നും സാ​ധി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake videomalayalam newsfake phototech news
News Summary - study to find fake photo and video-technology news
Next Story