Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസുരക്ഷാ വീഴ്​ച്ച; സൂം...

സുരക്ഷാ വീഴ്​ച്ച; സൂം ആപ്പും ഗൂഗ്ൾ ഹാങ്ങൗട്ടും ഉപയോഗിക്കരുതെന്ന്​ ജീവനക്കാരോട്​ ബാങ്ക്​

text_fields
bookmark_border
zoom-and-hangouts-security issues
cancel

ന്യൂയോർക്​: അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന വിഡിയോ കോൺഫറൻസിങ്​ ആപ്പായ സൂമിനെതിരെ കൂടുതൽ കമ്പനികൾ രംഗത്തെത്തിയിരിക്കുകയാണ്​​. കോവിഡ്​ കാലത്ത്​ വീട്ടിലിരുന്ന ജോലി ചെയ്യുന്ന ജീവനക്കാർ ഗ്രൂപ്പ്​ വിഡിയോ കേ ാളിങ്ങിന്​ സൗകര്യമൊരുക്കുന്ന ആപ്പാണ്​ സൂം. മറ്റ്​ വിഡിയോ കോളിങ്​ ആപ്പുകളെ പിന്തള്ളി നിലവിൽ ലോകത്ത്​ ഏറ്റ വും കൂടുതൽ ഡൗൺലോഡ്​ ചെയ്യപ്പെട്ട ആപ്ലിക്കേഷനായി മാറിയിരിക്കുകയാണ്​ സൂം.

സ്വകാര്യ വിവരങ്ങളുടെ ചോർച്ചയു ം സുരക്ഷാ കാരണങ്ങളും പറഞ്ഞാണ്​ പല വമ്പൻ കമ്പനികൾ സൂമിനെ വിലക്കുന്നത്​. ഏറ്റവും ഒടുവിലായി ബ്രിട്ടൻ കേന്ദ്രമായ ി വിവധ ഏഷ്യൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്​റ്റാൻഡേർഡ്​ ചാർ​േട്ടർഡ്​ ബാങ്കാണ്​ സൂം ആപ്പിനെതിരെ രംഗത്തു വന് നിരിക്കുന്നത്​.

ഇനി മുതൽ തൊഴിലാളികൾ ഗ്രൂപ്പ്​ വിഡിയോ കോളുകൾക്കും മറ്റും സൂം ആപ്പ്​ ഉപയോഗിക്കരുതെന്ന്​ കമ്പനി ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുകയാണ്​. ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസറായ ബിൽ വി​േൻറഴ്​സ്​ ആണ്​ തൊഴിലാളികൾക്കെല്ലാം ഇത്​ സംബന്ധിച്ച്​ സന്ദേശം അയച്ചത്​. അതേസമയം, അമേരിക്കൻ ടെക്​ ഭീമനായ ഗൂഗ്​ളി​​​െൻറ ഹാങ്ങൗട്ടും ഉപയോഗിക്കരുതെന്ന്​ സ്​റ്റാൻഡേർഡ്​ ചാർ​േട്ടർഡ്​ ബാങ്ക്​ അറിയിച്ചിട്ടുണ്ട്​.

സിസ്​കോ സിസ്​റ്റം ഇൻകി​​​െൻറ വെബെക്​സ്​, മൈക്രോസോഫ്​റ്റി​​​െൻറ ടീംസ്​, ബ്ലൂ ജീൻസ്​ നെറ്റ്​വർക്​ ഇൻകി​​​െൻറ ഡൂ തുടങ്ങിയ ആപ്പുകൾ ഉപയോക്​താക്കൾക്ക്​ നൽകുന്ന സുരക്ഷ സൂമിൽ നിന്നും ലഭിക്കുന്നില്ലെന്നാണ്​ ബാങ്ക് അധികൃതർ ആരോപിക്കുന്നത്​. തങ്ങൾക്ക്​ സൈബർ സുരക്ഷ എപ്പോഴും പ്രധാന ഘടകമാണെന്നും ജീവനക്കാർ ഏപ്പോഴും വിശ്വാസ്യതയുള്ള ആപ്പുകൾ മാത്രം ഇടപാടുകൾക്ക്​ ഉപയോഗിക്കണമെന്നും ബാങ്കി​​​െൻറ വക്​താവ്​ റോയിറ്റേഴ്​സിനോട്​ പറഞ്ഞു.

ഗ്രൂപ്പ്​ വിഡിയോ കോളിൽ സൂംബോംബിങ്​

ചിലർ ഗ്രൂപ്പ്​ വിഡിയോ കോൾ നടത്തുന്നതിനിടെ മറ്റൊരാൾ നുഴഞ്ഞ്​ കയറിയതോടെയാണ്​ സൂം ആപ്പ്​ ആഗോള തലത്തിൽ വലിയ വിവാദത്തിന്​ തിരികൊളുത്തിയത്​. നുഴഞ്ഞു കയറിയ ആൾ നഗ്നത പ്രദർശിപ്പിക്കുകയും അത്തരത്തിലുള്ള ചിത്രങ്ങൾ കാട്ടുകയും ചെയ്​ത സംഭവങ്ങൾ പല ഉപയോക്​താക്കളും റിപ്പോർട്ട്​ ചെയ്യുകയായിരുന്നു. ‘സൂം ബോംബിങ്​’ എന്ന പേരിലാണ്​ പിന്നീട്​ ഇത്​ അറിയപ്പെട്ടത്​. ചിലർക്ക്​ നേരെ വംശീയ അധിക്ഷേപം നടത്തിയതായും പരാതികൾ ഉയർന്നു. അമേരിക്കയിലെ അന്വേഷണ ഏജൻസിയായ എഫ്​.ബി.​െഎക്ക്​ ഇത്തരം പരാതികൾ നിരവധിയാണ്​ ലഭിച്ചിരിക്കുന്നത്​.

ലോകമെമ്പാടും കോവിഡ്​ മഹാമാരിയെ തുടർന്ന്​ മാർച്ച്​ മാസം ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. മാർച്ച്​ വരെ ഒരു കോടി ഉപയോക്​താക്കൾ മാത്രമുണ്ടായിരുന്ന സൂമിന്​ ഇപ്പോൾ 20 കോടിയായി ഉയർന്നു. ഇലോൺ മസ്​കി​​​െൻറ സ്​പേസ്​ എക്​സ്​, ഗൂഗ്​ൾ, ന്യൂയോർകിലെ വിദ്യാഭ്യാസ സ്ഥാപനം, തായ്​വാൻ, ജർമൻ സർക്കാരുകൾ തുടങ്ങി സൂമിനെതിരെ പരസ്യമായി രംഗത്തെത്തിയവർ നിരവധിയാണ്​.

എറിക്​ യുവാൻ എന്ന അമേരിക്കക്കാര​​​െൻറ കീഴിലുള്ള കമ്പനിയാണ്​ സൂം. സുരക്ഷാ വീഴ്​ച്ചയുണ്ടായെന്ന ആരോപണങ്ങളെ തുടർന്ന്​ കമ്പനിയുടെ ഒാഹരി മൂല്യം ഗണ്യമായി ഇടിഞ്ഞതായി അദ്ദേഹം പറഞ്ഞിരുന്നു. എങ്കിലും സൂം ആപ്പി​​െൻറ ഉപയോക്​താക്കളുടെ എണ്ണവും ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber Attacktech newszoom appgoogle hangouts
News Summary - Stay Off Zoom, Google Hangouts, Standard Chartered Chief Tells Staff-technology news
Next Story