ഹൈദരാബാദ്: മുംബൈ െഎ.െഎ.ടിയിൽ സദസ്സിനോട് നേരിട്ട് സംവദിച്ച് ലോകത്തെ അമ്പരപ്പിച്ച മനുഷ്യ റോബോട്ട് ‘സോഫിയ’ വീണ്ടും ഇന്ത്യയിലേക്ക്. ഹൈദരാബാദ് നഗരത്തിൽ നടക്കുന്ന ലോക െഎ.ടി കോൺഗ്രസിൽ സംബന്ധിക്കാനാണ് സോഫിയ വരുന്നത്. ഫെബ്രുവരി 19 മുതൽ നടക്കുന്ന 22ാമത് വേൾഡ് കോൺഗ്രസ് ഒാൺ ഇൻഫർമേഷൻ ടെക്നോളജി (ഡബ്ല്യു.സി.െഎ.ടി)ക്ക് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് െഎ.ടി നഗരമായ ഹൈദരാബാദ് ആണ്. ആദ്യമായാണ് കോൺഫറൻസ് ഇന്ത്യയിൽ നടക്കുന്നത്.
ലോകത്താദ്യമായി പൗരത്വം നേടിയ മനുഷ്യ റോബോട്ട് അടുത്തിടെ വാർത്താലോകത്തെ താരമായിരുന്നു. സൗദിയാണ് പൗരത്വം നൽകിയത്. ഒരുപേക്ഷ, മുമ്പത്തേതിെനക്കാൾ കൂടുതൽ മിടുക്കിയായിട്ടായിരിക്കും സോഫിയ ഇത്തവണ എത്തുകയെന്ന് ഡബ്ല്യു.സി.െഎ.ടിയുടെ ഹൈദരാബാദ് അംബാസഡർ സുമൻ െറഡ്ഡി പറഞ്ഞു.
അമേരിക്കൻ ശാസ്ത്രജ്ഞൻ ഡേവിഡ് ഹാൻസണിെൻറ നേതൃത്വത്തിലുള്ള ഹാൻസൺ റോബോട്ടിക്സ് ആണ് സോഫിയയെ നിർമിച്ചത്. കഴിഞ്ഞ നവംബറിൽ െഎ.െഎ.ടി ബോംബെ സംഘടിപ്പിച്ച ടെക് ഫെസ്റ്റിലാണ് പൗരത്വംനേടിയ ശേഷം സോഫിയ ആദ്യമായി ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. ഹൈദരാബാദിൽ നടക്കുന്ന സമ്മേളനത്തിൽ വൻകിട ആഗോള കമ്പനികൾ സംബന്ധിക്കുമെന്ന് റെഡ്ഡി പറഞ്ഞു. ശ്രീലങ്കൻ, അർമേനിയൻ പ്രധാനമന്ത്രിമാരും എത്തിയേക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 12:24 AM GMT Updated On
date_range 2018-02-05T06:38:24+05:30സോഫിയ വീണ്ടും എത്തിയേക്കും; ടെക്കികളെ വിസ്മയിപ്പിക്കാൻ
text_fieldsNext Story