വോട്ടെടുപ്പ് നില അറിയിക്കാൻ സോഫ്റ്റ്വെയർ
text_fieldsപെരിന്തൽമണ്ണ: പോളിങ് സാമഗ്രികളുമായി പുറപ്പെട്ട് വോട്ടെടുപ്പ് കഴിഞ്ഞ് തിരികെ അത േ സ്ഥലത്ത് തന്നെ എത്തുന്നത് വരെയുള്ള കാര്യങ്ങൾ മണിക്കൂറിടവിട്ട് ക്രോഡീകരിക്കാൻ പു തിയ സോഫ്റ്റ്വെയർ. പോൾ മാനേജർ എന്ന സോഫ്റ്റ്വെയറിലാണ് പ്രിസൈഡിങ് ഒാഫിസർമാർ വിവരങ്ങൾ നൽകേണ്ടത്. പ്രിസൈഡിങ് ഒാഫിസർക്കും മുഖ്യ പോളിങ് ഒാഫിസർക്കും മാത്രം തുറന്ന് വിവരങ്ങൾ നൽകാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. ക്രമീകരിച്ച ബൂത്തുകളിൽ എവിടെ നിന്നെങ്കിലും ഈ സന്ദേശമെത്തിയില്ലെങ്കിൽ എ.ആർ.ഒ ആണ് അന്വേഷിക്കുക.
രാവിലെ ആറ് മുതൽ മോക് പോളിങ്ങിന് ഒരു മണിക്കൂറുണ്ട്. ഇൗ സമയത്ത് യന്ത്രത്തിലെ എല്ലാ സ്ഥാനാർഥികൾക്കും വോട്ട് ചെയ്യുന്ന രൂപത്തിൽ കുറഞ്ഞത് 50 വോട്ട് രേഖപ്പെടുത്തി, കൺട്രോൾ യൂനിറ്റിൽ ഇവ പരിശോധിച്ച് കൃത്യമായി എല്ലാ സ്ഥാനാർഥികൾക്കും വോട്ട് വീണിട്ടുണ്ടെന്ന് ഉറപ്പാക്കും. 50 വോട്ടെന്നത് ഈ വർഷത്തെ നിർദേശമാണ്.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://play.google.com/store/apps/details?id=in.nic.kerala.election&hl=en_US