അത്ഭുതമായി കുഞ്ഞൻ റോബോട്ട്
text_fieldsടെക്സസ്: അമേരിക്കയിലെ ടെക്സസ് യൂനിവേഴ്സിറ്റിയിൽ നിർമിച്ച നാനോ മെഡിക്കൽ റോബോട്ട് കൗതുകമാവുന്നു. യൂനിവേഴ്സിറ്റിയിലെ ഗവേഷകനായ സോട്ടിക് ബേറ്റൽ നിർമിച്ച മെഡിക്കൽ റോേബാട്ടാണ് വലുപ്പക്കുറവിൽ ഗിന്നസ് ബുക്ക് അധികൃതരുടെ ശ്രദ്ധ പതിഞ്ഞത്. നഗ്നനേത്രം കൊണ്ട് വ്യക്തമായി കാണാൻ സാധിക്കാത്ത ഇൗ റോബോട്ടിന് 120 നാനോ മീറ്ററാണ് വലുപ്പം. കോശങ്ങളുമായി സംവദിക്കാൻ ശേഷിയുള്ള ഇവ ഭാവിയിൽ ചികിത്സ രംഗത്ത് സഹായകമാകുമെന്നാണ് കരുതുന്നത്. കാൻസർ, അൾഷൈമേഴ്സ് തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്ന സെല്ലുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ഇവക്കാവും.
യൂനിവേഴ്സിറ്റി പ്രഫസർമാരായ റുയാൻ ഗോ, അമർ എസ് ബാഹ്ല എന്നിവർക്കു കീഴിലായിരുന്നു ബേറ്റലിെൻറ ഗവേഷണം. ലോകത്തെ ഏറ്റവും ചെറിയ മെഡിക്കൽ റോബോട്ട് എന്ന വിേശഷണം ഗിന്നസ് അധികൃതർ ഉടൻതെന്ന ഇതിന് നൽകിയേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
