You are here
െഎഫോണിലെടുത്ത മികച്ച ഫോേട്ടാകൾ തേടി ആപ്പിൾ
െഎഫോണിലെടുത്ത മികച്ച ഫോേട്ടാകൾ തേടി ആപ്പിൾ. ഇതിനായി ഷൂട്ട് ഒാൺ െഎഫോൺ ചലഞ്ച് എന്ന പേരിൽ മൽസരം സംഘടിപ്പിക്കുകയാണ് കമ്പനി. ജനുവരി 22 മുതൽ ഫെബ്രുവരി ഏഴ് വരെ ഫോേട്ടാകൾ സമർപ്പിക്കാൻ സമയമുണ്ട്.
ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ഷൂട്ട് ഒാൺ െഎഫോൺ എന്ന ഹാഷ്ടാഗിലാണ് ഫോേട്ടാകൾ സമർപ്പിക്കേണ്ടത്. നേരിട്ട് കാമറകളിൽ നിന്നുള്ള ഫോേട്ടാകളോ ആപ്പിളിെൻറ എഡിറ്റിങ് ടൂൾ ഉപയോഗിച്ചുള്ള എഡിറ്റ് ചെയ്ത ഫോേട്ടാകളോ സമർപ്പിക്കാമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ തന്നെ ആഗോളതലത്തിൽ നടക്കുന്ന മൽസരത്തിെൻറ വിജയികളെ ആപ്പിൾ പ്രഖ്യാപിക്കും. എന്നാൽ, ഇവർക്ക് നൽകുന്ന സമ്മാനത്തെ കുറിച്ച് സൂചനകൾ നൽകിയിട്ടില്ല. പക്ഷേ ആപ്പിളിെൻറ സ്റ്റോറുകളിലും ഒാൺലൈൻ പ്ലാറ്റ്ഫോമിലും ഫോേട്ടാകൾ പ്രദർശിപ്പിക്കുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്.