Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ അമേരിക്കക്കാർ ഏറ്റവും കൂടുതൽ തിരയുന്നത്​ ‘ഗുഡ്​ ന്യൂസ്​’; സെർച്ച്​ ഡാറ്റ പുറത്തുവിട്ട്​ ഗൂഗ്​ൾ

text_fields
bookmark_border
good-news-google-trends
cancel

ന്യൂയോർക്​: അമേരിക്കയിൽ ജനങ്ങൾ വീട്ടിലിരുന്ന പ്രാർഥനയിലാണ്​. അനിയന്ത്രിതമായ രീതിയിൽ രാജ്യത്ത്​ പടർന്നുപി ടിച്ച കോവിഡ്​ 19 വൈറസി​​​െൻറ​ ഭീതിയൊന്ന്​ അടങ്ങാൻ. വില്ലനെ ആരാലും പിടിച്ചുകെട്ടാൻ സാധിക്കാതെ വരു​േമ്പാൾ രക് ഷക്കെത്താറുള്ള സിനിമകളിലെ സൂപ്പർഹീറോകളെയൊന്നും അവരിപ്പോൾ പ്രതീക്ഷിക്കുന്നില്ല. മറിച്ച്​ കുറച്ച്​ നല്ല വ ാർത്തകളാണ്​ അവർ ആഗ്രഹിക്കുന്നത്​. അമേരിക്കയിലെ ജനങ്ങൾ കോവിഡ്​ ബാധക്ക്​ ശേഷം ഏറ്റവും കൂടുതൽ ഗൂഗ്​ൾ സെർച്ച്​ എഞ്ചിനിൽ തിരഞ്ഞ വാക്ക്​​ ‘ഗുഡ്​ ന്യൂസ്​’ എന്നാണ്​. സംഭവം പുറത്തുവിട്ടത്​ മറ്റാരുമല്ല, ഗൂഗ്​ൾ തന്നെ.

കാലിഫോർണിയ അടിസ്ഥാനമാക്കിയുള്ള ടെക്​ ഭീമൻ ഗൂഗ്​ൾ, 2004 മുതൽ അവരുടെ സെർച്ച്​ ഡാറ്റ പുറത്തുവിടാൻ തുടങ്ങിയിരുന്നു. 2006ൽ ഗൂഗ്​ളൾ ട്ര​​െൻറ്​സ്​ എന്ന പുതിയ ഫീച്ചറിലൂടെ മാലോകർ ഏറ്റവും കൂടുതൽ തിരഞ്ഞ എല്ലാ കാര്യങ്ങളും പുറത്തുവിട്ടുതുടങ്ങി. എന്നാൽ ഗൂഗ്​ളി​​​െൻറ ചരിത്രത്തിൽ അമേരിക്കയിൽ നിന്ന്​ ആദ്യമായാണ്​ ഗുഡ്​ ന്യൂസ്​ എന്ന രണ്ട്​ വാക്കുകൾ സെർച്ച്​ എഞ്ചിനിൽ ട്ര​​െൻറാവുന്നത്​.

ഇത്രയധികം ആളുകൾ ഗുഡ്​ ന്യൂസിനായി സെർച്ച്​ എഞ്ചിനിൽ കുത്തിയിരുന്ന്​ ​അന്വേഷിക്കാൻ കാരണമായിരിക്കുന്നത്​ യു.എസിൽ പ്രഖ്യാപിച്ച നിർബന്ധിത ലോക്​ഡൗൺ തന്നെയാണ്​. വേദനിപ്പിക്കുന്ന വാർത്തകൾ മാത്രമാണ്​ ദിവസവും​ അവർ ന്യൂസ്​ ചാനലുകളിലൂടെയും മറ്റും കാണുന്നത്​​. അവയിൽ നിന്നും പടരുന്ന ഭീതിയിൽ നിന്നും മുക്​തി നേടാനുള്ള മരുന്നായിരിക്കാം ഗൂഗ്​ളിൽ നല്ല വാർത്തക്കായി തേടാൻ അവരെ പ്രേരിപ്പിക്കുന്നത്​.

കഴിഞ്ഞ വർഷം വരെ 25 ശതമാനം മാത്രമായിരുന്നു ‘ഗുഡ്​ ന്യൂസ്​’ എന്ന വാക്ക്​ അമേരിക്കക്കാർ ഗൂഗ്​ളിൽ സേർച്ച്​ ചെയ്​തതെങ്കിൽ നിലവിൽ അത്​ 100 ശതമാനമായി ഉയർന്നിരിക്കുന്നു. ജനുവരി മുതലാണ്​ ഇൗ ഉയർച്ച ഗൂഗ്​ൾ ട്രെൻഡ്​സിൽ ദൃശ്യമായി തുടങ്ങിയത്​. ഫെബ്രുവരിയിലും മാർച്ചിലുമായി അത്​ റെക്കോഡ്​ ഉയരത്തിലേക്കാണ്​ എത്തിയത്​.

കൊറോണ വൈറസമായി ബന്ധപ്പെട്ട നല്ല വാർത്തകൾ എന്നർഥം വരുന്ന “good news about Coronavirus” മാർച്ച്​ ഒന്നിന്​ അഞ്ച്​ ശതമാനമാണെങ്കിൽ മാസാവസാനമത്​ 100ശതമാനമായി വർധിച്ചു.

കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ അമേരിക്ക നിലവിൽ ലോകത്ത്​ ഒന്നാമതാണ്​. രോഗ ബാധിതരുടെ എണ്ണം മൂന്ന്​ ലക്ഷവും കടന്ന്​​ കുതിക്കുകയാണ്​. മരണം 8,454 ആയെങ്കിലും കഴിഞ്ഞ 24 മണിക്കൂറിൽ വെറും രണ്ട്​ മരണങ്ങൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ എന്നത്​ ഒരു ‘ഗുഡ്​ ന്യൂസ്​’ ആണ്​. അതേസമയം ഇറ്റലി, യു.കെ, ഇറാൻ, ബെൽജിയം, നെർതർലാൻഡ്​സ്​ തുടങ്ങിയ രാജ്യങ്ങളിൽ മരണം ക്രമാതീതമായി ഉയരുന്ന കാഴ്​ചയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlegoogle searchcovid 19​Covid 19
News Summary - The Search for “Good News” Has Reached an All-Time High in us-technology news
Next Story