Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസ്​ക്രീൻഷോട്ട്​...

സ്​ക്രീൻഷോട്ട്​ ക്രോം വെബ്​ ബ്രൗസറിലും  

text_fields
bookmark_border
chrome-os-screenshot
cancel

ക്രോം വെബ്​ ബ്രൗസറിൽ സ്​ക്രീൻഷോട്ട്​ ഷോർട്ട്​കട്ട്​ സംവിധാനവും. ​ക്രോം ഒാപറേറ്റിങ്​ സിസ്​റ്റത്തിൽ ഒാടുന്ന ടച്ച്​സ്​ക്രീൻ ക്രോംബുക്കുണ്ടെങ്കിൽ ഇതൊരു പ്രധാനമാറ്റമായിരിക്കും. ആൻ​ഡ്രോയിഡ്​ ടാബിലും സ്​മാർട്ട്​ഫോണിലും കാണുന്നപോലെ ടാബും ലാപുമായി രൂപംമാറുന്ന ക്രോംബുക്കിലും ഇനി വോള്യം, പവർ ബട്ടണുകൾ ഒരുമിച്ച്​ അമർത്തിപ്പിടിച്ചാൽ മതിയാകും. ക്രോം ഒ.എസ്​ 64 പരീക്ഷണപതിപ്പിലാണ്​ ആദ്യം ഇൗ സംവിധാനം വന്നത്​. ​ക്രോം വെബ്​ ​ബ്രൗസറി​​െൻറ പരിഷ്​കരിച്ച പതിപ്പിന്​ പിന്നാലെ എത്തിയ ബിൽഡ്​ 64 അപ്​ഡേറ്റിൽ ഇതടക്കം നിരവധി പുതിയ സവിശേഷതകളുണ്ട്​.

സുരക്ഷാ പരിഷ്​കാരം, പ്രവർത്തനക്ഷമത വർധിപ്പിക്കൽ എന്നിവക്കും മുതിർന്നിട്ടുണ്ട്​. എതാനും ദിവസങ്ങൾക്കുള്ളിൽ ഇൗ പരിഷ്​കരണങ്ങൾ ഉപകരണങ്ങളിൽ എത്തുമെന്നാണ്​ ഗൂഗിൾ പറയുന്നത്​. ആൻഡ്രോയിഡ്​ ആപ്പുകൾ കൈകാര്യം ചെയ്യുന്ന രീതിയും നവീകരിച്ചിട്ടുണ്ട്​. ഗൂഗിൾ പ്ലേ ആപ്പുകൾക്ക്​ വി.പി.എൻ (വിർച്വൽ പ്രൈവറ്റ്​ നെറ്റ്​വർക്ക്​) സർവീസ്​ ഏർപ്പെടുത്തിയിട്ടുണ്ട്​. ടച്ച്​സ്​ക്രീൻ പെയറിങ്​ സെറ്റിങ്​സ്​, ടാബ്​ലറ്റായി ഉപയോഗിക്കു​േമ്പാൾ സ്​പ്ലിറ്റ്​ വ്യൂ മോഡ്​ തുടങ്ങിയവയുമുണ്ട്​. സ്വകാര്യ വിവരങ്ങളും പാസ്​വേഡും ചോർത്തുന്നത്​ തടയുന്ന സുരക്ഷാപരിഷ്​കരണമാണ്​ അപ്​ഡേറ്റിലുള്ളത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chromemalayalam newstech newsScreenshotWeb Browser
News Summary - Screenshot in Chrome Web Browser -Technology News
Next Story