കോഴിക്കോട്: എ.ടി.എം ഇടപാടുകൾക്ക് സർവീസ് ചാർജ് ചുമത്താനുള്ള എസ്.ബി.െഎയുടെ തീരുമാനത്തെ ട്രോളി നവമാധ്യമങ്ങൾ. തീരുമാനം വൻ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണമായതോടെ ഇതു സംബന്ധിച്ച സർക്കുലറിൽ എസ്.ബി.െഎ വ്യക്തത വരുത്തിയിരുന്നു.

എസ്.ബി.െഎയെ ബ്ലേഡിനോട് ഉപമിച്ച് സ്റ്റേറ്റ് ബ്ലേഡ് ഒാഫ് ഇന്ത്യ എന്ന് ചിലർ ട്രോളിയപ്പോൾ ഛോട്ടാ മുംബൈ സിനിമയിലെ മോഹൻലാലും കൂട്ടുകാരും ബാങ്ക് മാനേജരെ കാണാൻ പോകുന്ന രംഗവും ചിലർ ഉപയോഗപ്പെടുത്തി. നാടോടിക്കാറ്റിലെ രസകരമായ രംഗവും ട്രോളൻമാർ ആയുധമാക്കി.



