Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right'സാംസങ് പേ'...

'സാംസങ് പേ' ഇന്ത്യയിലേക്ക്​

text_fields
bookmark_border
സാംസങ് പേ ഇന്ത്യയിലേക്ക്​
cancel

മുംബൈ: ദക്ഷിണ കൊറിയൻ മൊബൈൽ കമ്പനിയായ സാംസങ് അവരുടെ മൊബൈൽ വാലറ്റായ​ സാംസങ്പേ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. 2017ൽ ആദ്യ പാദത്തിൽ ഇന്ത്യൻ വിപണിയിൽ വാലറ്റ്​ അവതരിപ്പിക്കാനാണ്​ സാംസങ്​ ലക്ഷ്യമിടുന്നത്​.  എന്നാൽ  സ്​മാർട്ട്​ ഫോണുകളിലെ ഉയർന്ന മോഡലുകളിൽ മാത്രമേ സാംസങ്​ പേ ലഭ്യമാവുകയുള്ളു. സ്മാര്‍ട്ട്‌ഫോണില്‍നിന്ന്​ പേയ്​മെൻറ്​ ടെർമിനലിലെ കാര്‍ഡ് റീഡറിലേക്ക് മാഗ്നറ്റിക് സിഗ്നല്‍ അയയ്ക്കാന്‍ കഴിയുന്ന എംഎസ്ടി (മാഗ്നറ്റിക് സെക്യൂര്‍ ട്രാന്‍സ്മിഷന്‍) സംവിധാനവും സാംസങ്ങ്​ പേയിൽ ലഭ്യമാണ്​.

ആദ്യ ഘട്ടത്തിൽ അമേരിക്കൻ സാമ്പത്തിക രംഗത്ത്​ പ്രവർത്തിക്കുന്ന കമ്പനിയായ അമേരിക്കൻ എക്​സ്​പ്രസുമായി ചേർന്നാണ്​ സാംസങ്​ സേവനം അവതരിപ്പിക്കുക. വിസ, മാസ്​റ്റർകാർഡ്​ പോലുള്ള കമ്പനികളുമായും സഹകരണത്തിന്​ സാംസങ്​​ ശ്രമിക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. ഇന്ത്യയിൽ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്​ വിസയുടെയും മാസ്​റ്റർ കാർഡി​െൻറയും ഡെബിറ്റ്​ കാർഡുകളാണ്​.

ഗാലക്​സി എസ്​6, എസ്​6 എഡ്​ജ്​,എസ്​6 എഡ്​ജ്​ പ്ലസ്​, ഗാലക്​സി എസ്​7, എസ്​7 എഡ്​ജ്​, ഗാലക്​സി നോട്ട്​5 എന്നീ സാംസങ്ങ്​ ഫോണുകളിലായിരിക്കും സാംസങ്ങ്​ പേ ലഭ്യമാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samsung Pay
News Summary - Samsung Pay coming to india
Next Story