സെഡ് ഫ്ലിപ്; സാംസങിെൻറ മടക്കാവുന്ന ഫോൺ ഇന്ത്യൻ വിപണിയിൽ
text_fieldsദക്ഷിണകൊറിയൻ നിർമ്മാതാക്കളായ സാംസങ്ങിെൻറ പുതിയ മടക്കാവുന്ന ഫോൺ ഇന്ത്യൻ വിപണിയിലെത്തി. സെഡ് ഫ്ലിപ് എന ്ന പേരിലുള്ള ഫോണാണ് പുറത്തിറക്കിയത്. ഇനിഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേയുമായിട്ടാണ് പുതിയ ഫോണിെൻറ വരവ്. ഫോണിെൻറ ബുക്കിങ് നാളെ മുതൽ ആരംഭിക്കുമെന്ന് സാംസങ് അറിയിച്ചു.
സെഡ് ഫ്ലിപിെൻറ ഒറ്റ വേരിയൻറ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. 8 ജി.ബി റാം 256 ജി.ബി സ്റ്റോറേജ് വേരിയൻറിന് 1,09,999 രൂപയാണ് വില. മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. 1080x2636 പിക്സൽ റെസലുഷനിലുള്ള 6.7 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 425 പി.പി.ഐയാണ് പിക്സൽ ഡെൻസിറ്റി. ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രൊസസറാണ് കരുത്ത് പകരുന്നത്. എട്ട് ജി.ബിയാണ് റാമും 256 സ്റ്റോറേജുമാണ് ഫോണിലുള്ളത്.
12 മെഗാപിക്സലിെൻറ അൾട്രാ വൈഡ് ആംഗിൾ കാമറയും 12 മെഗാപിക്സലിെൻറ വൈഡ് ആംഗിൾ കാമറയുമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 10 മെഗാപിക്സലിേൻറതാണ് സെൽഫി കാമറ.
