Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right​െഎഫോൺ എക്​സിന്​...

​െഎഫോൺ എക്​സിന്​ സാംസങ്ങി​െൻറ മറുപടി; എസ്​ 9ൻ എത്തി

text_fields
bookmark_border
​െഎഫോൺ എക്​സിന്​ സാംസങ്ങി​െൻറ മറുപടി; എസ്​ 9ൻ എത്തി
cancel

ബാഴ്​സിലോണ: ടെക്​ ലോകം ഇൗ വർഷം ഏ​െറ പ്രതീക്ഷയോടെ കാത്തിരുന്ന എസ്​ 9, എസ്​ 9 പ്ലസ്​ ഫോണുകൾ സാംസങ്​ അവതരിപ്പിച്ചു. ബാഴ്​സിലോണയിൽ നടക്കുന്ന​ മൊബൈൽ വേൾഡ്​ കോൺഗ്രസിലാണ്​ ​െഎഫോൺ എക്​സിന്​​ വെല്ലുവിളിയായേക്കാവുന്ന ഫോണുകൾ സാംസങ്​ പുറത്തിറക്കിയത്​. ഫോണി​​​​​​​െൻറ പ്രൊമോഷണൽ വിഡിയോ ​സാമുഹിക മാധ്യമങ്ങളിലുടെ ചോർന്നിരുന്നു.

 5.8,6.2 ഇഞ്ച് ഡിസ്​പ്ലേ സൈസുകളിലാവും സാംസങ്ങി​​​​​​​െൻറ രണ്ട്​ ഫോണുകളും വിപണിയിലെത്തുക. ​ഒക്​ടാകോർ ക്വാൽകോം 845 സ്​നാപ്​ഡ്രാഗൺ പ്രൊസസറാണ്​ ഫോണുകൾക്ക്​ കരുത്ത്​ പകരുന്നത്​. എസ്​ 9ന്​ നാല്​ ജി.ബി റാമും എസ്​ 9 പ്ലസിന്​ 6 ജി.ബി റാമുമാണ്​ നൽകിയിരിക്കുന്നത്​. 64, 128, 256 ജി.ബി സ്​​േറ്റാറേജ്​ വേരിയൻറുകൾ  ഫോൺ വിപണിയിലെത്തും. 400 ജി.ബി വരെ സ്​റ്റോറേജ്​ ദീർഘിപ്പിക്കാം.

എസ്​ 9ന്​ 12 മെഗാപിക്​സിലി​​​​​​​െൻറ ഡ്യൂവൽ പിക്​സൽ കാമറയാണ്​ നൽകിയിരിക്കുന്നത്​. എട്ട്​ മെഗാപിക്​സിലി​​​​​​​െൻറ മുൻ കാമറയും നൽകിയിരിക്കുന്നു. 3000 എം.എച്ച്​ ബാറ്ററിയാണ്​ ഗാലക്​സി എസ്​ 9ന്​ ഉണ്ടാവുക. ടെലിഫോ​േട്ടാ, വൈഡ്​ ആംഗിൾ ​ലെൻസുകളോട്​ കൂടിയ 12 മെഗാപിക്​സലി​​​​​​​െൻറ ഇരട്ട പിൻ കാമറയും എട്ട്​ മെഗാപിക്​സലി​​​​​​​െൻറ മുൻ കാമറയുമാണ്​ എസ്​ 9 പ്ലസിന്​ ഉള്ളത്​. ആപ്പിളി​​​​​​​െൻറ അനിമോജിക്ക്​ സമാനമായി മുഖത്തിലെ ഭാവങ്ങൾക്കനുസരിച്ച്​ ത്രീ ഡി ഇമോജികൾ സൃഷ്ടിക്കാനുള്ള ഫീച്ചർ എ.ആർ ഇമോജി സാംസങ്​ ഉൾപ്പെടുത്തിയിട്ടുണ്ട്​. 3500 എം.എച്ച്​ ബാറ്ററിയാണ്​ എസ്​ 9ൻ പ്ലസിന്​.

4 ജി വോൾട്ട്​ കണക്​ടിവിറ്റി, ഡെക്​സ്​ സപ്പോർട്ട്​, യു.എസ്​.ബി ടൈപ്പ്​ സി പോർട്ട്​ വെള്ളവും പൊടിയും തടുക്കാനുള്ള ബോഡി തുടങ്ങിയ സംവിധാനങ്ങൾ സാംസങ്​ ​ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. എസ്​ 9ന്​ 46,700 രൂപയും എസ്​ 9 പ്ലസിന്​ 55,000 രൂപയുമാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungmalayalam newsGalaxy S9MWCTechnology News
News Summary - Samsung Galaxy S9, Galaxy S9+ with Dual Aperture Camera Launched at MWC 2018-Technology
Next Story