ഗാലക്​സി എസ്​ 10 എത്തുന്നു

21:05 PM
22/01/2019
SAMSUNG-GALAXY-S10

ഫെബ്രുവരിയിൽ സാംസങ്​ ഗാലക്​സി എസ്​ 10 പുറത്തിറങ്ങാനിരിക്കെ ​േഫാണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ട്​ ടെക്​ സൈറ്റുകൾ. വില ഉൾപ്പടെയുള്ള നിർണായക വിവരങ്ങളാണ്​ പുറത്ത്​ വിട്ടത്​. സാംസങ്​ ഗാലക്​സി എസ്​.10 ലൈറ്റ്​, ഗാലക്​സി എസ്​ 10, എസ്​ 10 പ്ലസ്​ എന്നിങ്ങനെ മൂന്ന്​ വേരിയൻറുകളിലാവും ഫോണെത്തുക.

എസ്​ 10 ലൈറ്റി​​െൻറ 6 ജി.ബി റാമും 128 ജി.ബി ​സ്​റ്റോറേജുള്ള വേരിയൻറിന്​ 63,000 രൂപയായിരിക്കും വില. എസ്​ 10​​െൻറ 6 ജി.ബി 128 ജി.ബി വേരിയൻറിന്​​  75,300 രൂപയും 8 ജി.ബി 512 ജി.ബി വേരിയൻറിന്​ 95,500 രൂപയുമാണ്​ വില. എസ്​ 10 പ്ലസി​​െൻറ 6 ജി.ബി 128 ജി.ബി സ്​​േറ്റാറേജ്​ വകഭേദത്തിന്​ 85,000 രൂപയും 8 ജി.ബി റാമും 512 ജി.ബി സ്​റ്റോറേജുമുള്ള വകഭേദത്തിന്​ 105,000 രൂപയും 12 ജി.ബി റാമും 1 ടി.ബി സ്​റ്റോറേജുമുള്ള വേരിയൻറിന്​ 129,600 രൂപയുമായിരിക്കും വില. 

ഗാലക്​സി​ എസ്​ 10ൽ ഡിസ്​പ്ലേക്കുള്ളിൽ തന്നെയാവും സെൽഫി കാമറ ഉണ്ടാവുക. ഇതായിരിക്കും ഫോണിലെ പ്രധാന പ്രത്യേകതകളിലൊന്ന്​. അതിവേഗത്തിൽ തുറക്കുന്ന ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസറാവും മറ്റൊരു സവിശേഷത. ഉയർന്ന വ​കഭേദത്തിൽ ഇരട്ട സെൽഫി കാമറകൾ ഉൾപ്പെടുത്തിയേക്കും. അടിസ്ഥാന വകഭേദത്തിന്​ 5.8 ഇഞ്ചും എസ്​ 10 വേരിൻറിന്​ 6.1 ഇഞ്ചും എസ്​.10 പ്ലസിന്​ 6.4 ഇഞ്ചുമാണ്​ ഡിസ്​പ്ലേ സൈസ്​.

Loading...
COMMENTS