Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right4,500 എം.എ.എച്ച്​...

4,500 എം.എ.എച്ച്​ ബാറ്ററിയുമായി ഗാലക്​സി നോട്ട്​ 10 ലൈറ്റ്​ ഇന്ത്യൻ വിപണിയിൽ

text_fields
bookmark_border
samsung-galaxy
cancel

ഗാലക്​സി എസ്​ 10 ലൈറ്റ്​ പുറത്തിറങ്ങുന്നതിന്​ മുന്നോടിയായി നോട്ട്​ 10 ലൈറ്റ്​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ്​ സാംസങ്​. എക്​സിനോസ്​ 9810 എസ്​.ഒ.സി പ്രൊസസറി​​െൻറ കരുത്തിലാണ്​ ഫോണെത്തുന്നത്​. 4500 എം.എ.എച്ച്​ ബാറ്ററിയാണ്​ പ ്രധാന സവിശേഷത. ഇൻഫിനിറ്റി ഒ ഡിസ്​പ്ലേയും ഫോണി​​െൻറ പ്രത്യേകതയാണ്​.

6.7 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ് ഇൻഫിനിറ്റി-ഒ സൂപ്പർ അമലോഡഡ്​ ഡിസ്​പ്ലേയാണ്​ നോട്ട്​ 10 ലൈറ്റിന്​ സാംസങ്​ നൽകിയിരിക്കുന്നത്​. എക്​സിനോസ്​ 9810 ഒക്​ടാകോർ എസ്​.ഒ.സി പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 6 ജി.ബി, 8 ജി.ബി റാം ഓപ്​ഷനുകളി​ൽ ഫോണെത്തും. 128 ജി.ബിയാണ്​ സ്​റ്റോറേജ്​. മെക്രോ എസ്​.ഡി കാർഡ്​ വഴി സ്​റ്റോറേജ്​ 1 ടി.ബി വരെ വർധിപ്പിക്കാം.

ട്രിപ്പിൾ റിയർ കാമറ സിസ്​റ്റമാണ്​ ഗാലക്​സി നോട്ട്​ 10 ലൈറ്റിൽ സാംസങ്​ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. ഡ്യുവൽ പിക്​സൽ ഓ​ട്ടോഫോക്കസോട്​ കൂടിയ 12 മെഗാപിക്​സലി​േൻറതാണ്​ പ്രധാന കാമറ. വൈഡ്​ ആംഗിൾ, ടെലിഫോ​ട്ടോ ലെൻസോട്​ കൂടിയ മറ്റ്​ രണ്ട്​ കാമറകളും ഫോണിൽ സാംസങ്​ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 32 മെഗാപിക്​സലി​േൻറതാണ്​ സെൽഫി കാമറ.

ഫോണി​​െൻറ 6 ജി.ബി റാം 128 ജി.ബി മോഡലിന്​ 38,999 രൂപയും 8 ജി.ബി റാം 128 ജി.ബി മോഡലിന്​ 40,999 രൂപയുമാണ്​ വില. ഫെബ്രുവരി മൂന്ന്​ മുതൽ ഇന്ത്യൻ വിപണിയിൽ ഫോൺ ലഭ്യമായി തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungmalayalam newsGalaxy note 10 liteTechnology News
News Summary - Samsung Galaxy Note 10 Lite With S Pen Support-Technology
Next Story