Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസാംസങ്​ ഗാലക്​സി...

സാംസങ്​ ഗാലക്​സി ഫോൾഡ്​ വീണ്ടുമെത്തുന്നു

text_fields
bookmark_border
SAMSUNG-GALAXY-FOLD-25-07-19
cancel

മടക്കാവുന്ന ഫോൺ തുടക്കത്തിൽ തന്നെ പുറത്തിറക്കി ടെക്​ ലോകത്തെ ഞെട്ടിച്ച കമ്പനിയാണ്​ സാംസങ്​. കഴിഞ്ഞ ​ഫെബ്ര ുവരിയിലായിരുന്നു സാംസങ്ങിൻെറ മടക്കാവുന്ന ഫോണായ ഗാലക്​സി ഫോൾഡ്​ വിപണിയിലെത്തിയത്​. ഏപ്രിലിൽ ഫോൺ ചില ഉപഭോക്​താകൾക്ക്​ കൈമാറിയെങ്കിലും ഹാർഡ്​വെയർ തകരാറുകൾ കണ്ടെത്തിയതോടെ വിപണിയിൽ നിന്ന്​ പിൻവലിക്കുകയായിരുന്നു.

കൂടുതൽ സുരക്ഷാ സംവിധാനങ്ങളോട്​ കൂടി​ ഗാലക്​സി ഫോൾഡ്​ വീണ്ടും വിപണിയിലെത്തിക്കുകയാണ്​ സാംസങ്​. സെപ്റ്റംബറിലായിരിക്കും ഗാലക്​സി ഫോൾഡിൻെറ രണ്ടാം വരവ്​. ഫോണിന്​ സുരക്ഷ നൽകുന്ന പ്രത്യേക ലെയറിൻെറ നീളം പുതിയ ഫോണിൽ സാംസങ്​ വർധിപ്പിച്ചിട്ടുണ്ട്​. പ്രൊട്ടക്​ടീവ്​ കാപ്പുകളുടെ ദൃഢതയും കൂട്ടി. ഈ രീതിയിൽ ഫോണിന്​ അധിക സുരക്ഷ നൽകുന്ന ഘടകങ്ങളാണ്​ ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​.

ഏകദേശം 2000 ഡോളറായിരിക്കും സാംസങ്​ ഗാലക്​സി ഫോൾഡിൻെറ വില എന്നായിരിക്കും സൂചനകൾ. ഇന്ത്യൻ വിപണിയിൽ ഫോൾഡ്​ എപ്പോൾ എത്തുമെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത്​ വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungmobilesGalaxy FoldTechnology News
News Summary - Samsung Galaxy Fold-Technology
Next Story