സാംസങ് ഗ്യാലക്സി ഫോൾഡിന് പിന്നാലെയെത്തുന്ന ഫോൾഡ് 2നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് . ബ്ലൂം എന്ന പേരിലായിരിക്കും ഗാലക്സി ഫോൾഡ് 2 എത്തുക. ലാസ്വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലായിരുക്കും ഔദ്യോഗികമായി ഫോൺ പുറത്തിറക്കുക. 2020 സെപ്റ്റംബറിലും വിപണിയിലുമെത്തും.
മുൻ മോഡലുകളുമായി താരതമ്യം ചെയ്യുേമ്പാൾ നിരവധി അപ്ഡേഷനുകളാണ് ഗാലക്സ് ഫോൾഡ് 2ൽ സാംസങ് വരുത്തിയിരിക്കുന്നത്. 7.3 ഇഞ്ചിൻെറ ഫോൾഡ് ചെയ്യാവുന്ന പാനലാണ് ഗാലക്സി ഫോൾഡ് 2ലുള്ളത്. 4.6 ഇഞ്ചാണ് ഫോൺ മടക്കുേമ്പാഴുള്ള ഡിസ്പ്ലേ വലിപ്പം.
ആറ് കാമറകളാണ് ഫോണിലുണ്ടാവുക. എന്നാൽ കാമറകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സാംസങ് പുറത്ത് വിട്ടിട്ടില്ല. ഹെഡ്ഫോൺ ജാക്ക് ഗാലക്സി ഫോൾഡ് 2ൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. ചാർജിങ്ങിനായി ടൈപ്പ് സി യു.എസ്.ബി പോർട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വൺ യു.ഐ 2 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം.
സ്നാപ്ഡ്രാഗൺ 865 എസ്.ഒ.സി പ്രൊസസറായിരിക്കും കരുത്ത് പകരുക. എട്ട് ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമാണ് ഫോണിലുണ്ടാവുക. ഏകദേശം 2000 ഡോളറായിരിക്കും വില.