മൂന്ന്​ കാമറകളുമായി സാംസങ്​ ഗാലക്​സി എ 20 എസ്​ വിപണിയിൽ

15:06 PM
05/10/2019
samsung-galaxy

മൂന്ന്​ കാമറകളുമായി സാംസങ്​ പുറത്തിറക്കുന്ന സ്​മാർട്ട്​ ഫോൺ എ20 എസ്​ ഇന്ത്യൻ വിപണിയിലെത്തി. 15w അതിവേഗ ചാർജിങ്​ സംവിധാനവുമായിട്ടാവും ഫോൺ വിപണിയിലെത്തുക. 3 ജി.ബി റാം 32 ജി.ബി സ്​റ്റോറേജ്​ വകഭേദത്തിന്​ 11,999 രൂപയും 4 ജി.ബി റാം 64 ജി.ബി സ്​റ്റോറേജിന്​ 13,999 രൂപയുമായിരിക്കും വില.

6.5 ഇഞ്ച്​ എച്ച്​.ഡി പ്ലസ്​ ഇൻഫിനിറ്റി-വി ഡിസ്​പ്ലേ, സ്​നാപ്​ഡ്രാഗൺ 450 പ്രൊസസർ, മിററർ ഫിനിഷിങ്​ എന്നിവ ഫോണിൻെറ സവിശേഷതകളാണ്​. മൂന്ന്​ കാമറകളാണ്​ ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. 13,8,5 മെഗാപിക്​സലിൻെറ മൂന്ന്​ പിൻകാമറകളാണ്​ ഫോണിലുള്ളത്​. 8 മെഗാപിക്​സലിൻെറ സെൽഫി കാമറയും നൽകിയിരിക്കുന്നു.

4000 എം.എ.എച്ചാണ്​ ബാറ്ററി ശേഷി. ഡോൾബി അറ്റമോസ്​ സറൗണ്ട്​ സൗണ്ട്​ ടെക്​നോളജിയും ഫോണിൽ ഉൾക്കൊള്ളിരിക്കുന്നു.

Loading...
COMMENTS