Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആരോഗ്യപ്രവർത്തകർക്ക്...

ആരോഗ്യപ്രവർത്തകർക്ക് സ്​മാർട്ട്​ഫോണും​ വിഡിയോ കോൾ ഉപകരണവും നൽകുമെന്ന്​ സാംസങ്ങും ഫേസ്​ബുക്കും

text_fields
bookmark_border
ആരോഗ്യപ്രവർത്തകർക്ക് സ്​മാർട്ട്​ഫോണും​ വിഡിയോ കോൾ ഉപകരണവും നൽകുമെന്ന്​ സാംസങ്ങും ഫേസ്​ബുക്കും
cancel

ലണ്ടൻ: ആരോഗ്യപ്രവർത്തകർക്ക് സ്​മാർട്ട്​ഫോണും​ വിഡിയോ കോൾ ഉപകരണവും പ്രഖ്യാപിച്ച്​ സാംസങ്ങും ഫേസ്​ബുക്ക ും. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത്​ സർവീസിനാണ്​ പ്രത്യേകം നിർമിച്ച 2000 സ്​മാർട്ട്​ ഫോണുകൾ നൽകുമെന്ന്​ സാംസങ്ങ്​ അറ ിയിച്ചത്​. ഫേസ്​ബുക്ക്​ അവർക്ക്​ 2050 വിഡിയോ കോളിങ്​ ഉപകരണങ്ങളും നൽകും.

ബി.ബി.സി റിപ്പോർട്ട്​ ചെയ്​തത്​ പ്രകാരം സാംസങ്​ അവരുടെ ഗാലക്​സി എക്​സ്​കവർ 4എസ്​ എന്ന മോഡലാണ്​ ആരോഗ്യപ്രവർത്തകർക്ക്​ നൽകുക. ഗ്ലൗസ്​ ഇട്ട കൈകൊണ്ട്​ തൊട്ടാൽ പോലും പ്രവർത്തിക്കുന്ന രീതിയിലാണ്​ ഫോണി​​​െൻറ നിർമാണം. ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗം 2000 ഫോണുകൾ കൂടി ഒാർഡർ ചെയ്​തതായി സാംസങ്​ പറഞ്ഞു. ലാഭമെടുക്കാതെ ചെറിയ തുകക്കായിരിക്കും പുതിയ ഒാർഡർ നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു.

ഫേസ്​ബുക്ക്​ നൽകുന്ന വിഡിയോ കോളിങ്​ ഉപകരണത്തിനുമുണ്ട്​ പ്രത്യേകതകൾ. ടീവി, സ്​ക്രീനായി ഉപയോഗിച്ച്​ വിഡിയോ കോൾ ചെയ്യാനാവുന്ന വിധത്തിലുള്ളതാണ്​ ഉപകരണം. യു.കെയിലെ കോവിഡ്​ ബാധിത പ്രദേശങ്ങളിലേക്കെല്ലാം ഉപകരണം സൗജന്യമായി എത്തിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

സാംസങ്​ എൻ.എച്ച്​.എസ്​ നൈറ്റിംഗൽ ആശുപത്രികളിൽ 35 സാനിറ്റൈസിങ്​ മെഷീനുകൾ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്​. സാംസങ് സ്​മാർട്​ ടീവികളിൽ എൻ.എച്ച്​.എസി​​​െൻറ സന്ദേശങ്ങൾ പ്രദർശിപ്പിക്കുമെന്നും അവർ പറഞ്ഞു. നേരത്തെ മൈക്രോസോഫ്​റ്റും യു.കെയിലെ ആരോഗ്യപ്രവർത്തകരെ സഹായിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungfacebook​Covid 19
News Summary - Samsung, Facebook donate smartphones, video-calling devices to NHS-technology news
Next Story