മൂന്ന് കാമറകളുമായി സാംസങ് എ 7
text_fieldsമുംബൈ: മൂന്ന് കാമറകളുമായി ആഗോള വിപണിയിൽ പുറത്തിറങ്ങിയ സാംസങ് ഗാലക്സി എ7(2018) സെപ്തംബർ 25ന് ഇന്ത്യൻ വിപണിയി ലെത്തും. ഫോൺ എത്തുന്നതിന് മുന്നോടിയായി ഫ്ലിപ്കാർട്ടിലുടെ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. 2017ൽ പുറത്തിറങ്ങിയ ഗാലക്സി എ7ന് പിൻഗാമിയായിട്ടാണ് പുതിയ ഫോൺ എത്തുന്നത്.
ആൻഡ്രോയിഡ് ഒാറിയോ 8.0 അടിസ്ഥാനമാക്കിയാണ് എ7െൻറ പ്രവർത്തനം. 1080x2220 പിക്സൽ റെസലുഷനിലുള്ള ആറ് ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഉള്ളത്. 4 ജി.ബി, 6 ജി.ബി റാം സ്റ്റോറേജുകളിൽ പുതിയ ഫോൺ വിപണിയിലെത്തും. ഫോണിലെ സ്റ്റോറേജിന് പുറമേ മെമ്മറി കാർഡ് ഉപയോഗിച്ച് ഇത് ദീർഘിപ്പിക്കാനുള്ള സൗകര്യവും സാംസങ് നൽകുന്നുണ്ട്. 3300 എം.എ.എച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കാമറ തന്നെയാണ് പുതിയ ഫോണിെൻറയും ഹൈലൈറ്റ്. 24,8,5 മെഗാപിക്സലുകളുടെ മൂന്ന് പിൻകാമറകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. 24 മെഗാപിക്സൽ ശേഷയുള്ളത് തന്നെയാണ് സെൽഫി കാമറയും. ഇന്ത്യൻ വിപണിയിൽ ഏകദേശം 30,000 രൂപയായിരിക്കും പുതിയ ഫോണിെൻറ വില.
