Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപുതുയുഗപിറവി; ആറ്​...

പുതുയുഗപിറവി; ആറ്​ കാമറകളും മടക്കാവുന്ന സ്​ക്രീനുമായി സാംസങ്​ ഫോൺ VIDEO

text_fields
bookmark_border
samsung-foldable-phone
cancel

അതിവേഗം ബഹുദൂരം വളരുകയാണ്​ ആഗോള സ്​മാർട്ട്​ഫോൺ വിപണി. ഒാരോ ദിവസവും പുതിയ ടെക്​നോളജിയും ഫീച്ചറുകളുമുള്ള ഫോണുകളാണ്​ പുറത്തിറങ്ങുന്നത്​. ഇൗ നിരയിലേക്ക്​ തന്നെയാണ്​ സാംസങ്​ ചുവടുവെക്കുന്നത്​. മടക്കാവുന്ന ഫോണായ ഗാ ലക്​സി ഫോൾഡ്​ പുറത്തിറക്കി പുതു യുഗപ്പിറവിക്ക്​ തുടക്കമിടാനാണ്​ കമ്പനിയുടെ ലക്ഷ്യം. പേഴ്​സണൽ കമ്പ്യൂട്ടറു കളിൽ ആപ്പിൾ കൊണ്ടു വന്ന വിപ്ലവത്തിന്​ സമാനമാണ്​ സാംസങ്ങി​​​​​െൻറ മടക്കാവുന്ന ഫോണെന്നാണ്​ വിലയിരുത്തൽ.

7.3 ഇഞ്ചി​​​​​െൻറ പ്രധാന ഡിസ്​പ്ലേയും 4.6 ഇഞ്ചി​​​​​െൻറ രണ്ടാമത്തെ ഡിസ്​പ്ലേയുമായിരിക്കും ഫോണിനുണ്ടാവുക. മടക്കു​േമ്പാൾ ഫോണി​​​​​െൻറ ഡിസ്​​പ്ലേ വലിപ്പം 4.6 ഇഞ്ച്​ മാത്രമായിരിക്കും. സാംസങ്ങി​​​​​െൻറ പുതിയ ഇൻഫിനിറ്റി ഫ്ലെക്​സ്​ ഡിസ്​പ്ലേയാണ്​ മടക്കാവുന്ന ഫോണിനായി നൽകിയിട്ടുള്ളത്​.

samsung-foldable-phone-2

7.3 ഇഞ്ചി​​​​​െൻറ ഇൻഫിനിറ്റി ഫ്ലെക്​സ്​ ഡൈനാമിക്​ അമലോഡാണ്​ ഫോണി​​​​​െൻറ പ്രധാന ഡിസ്​പ്ലേ. 1536x2152 ആണ്​ പിക്​സൽ റെസലുഷൻ. 4.6 ഇഞ്ച്​ വലിപ്പമുള്ള 840x1960 പിക്​സൽ റെസലുഷനുള്ളതാണ്​ രണ്ടാമത്തെ ഡിസ്​പ്ലേ. 12 ജി.ബി റാമും 512 ജി.ബി സ്​റ്റോറേജുമാണ്​ ഫോണിനുണ്ടാവുക. 7nm ചിപ്​സെറ്റാണ്​ ഫോണിലുണ്ടാവുകയെന്ന്​ സാംസങ്​ അറിയിക്കുന്നുണ്ടെങ്കിലും ഇത്​ ഏതാണെന്ന്​ വ്യക്​തമാക്കുന്നില്ല.

ആറ്​ കാമറകളാണ്​ സാംസങ്ങി​​​​​െൻറ പുതിയ ഫോണിൽ ഉള്ളത്​. ​അൾട്രാ വൈഡ്​ ലെൻസോട്​ കൂടിയ 16 മെഗാപികസ്​ൽ കാമറ, 12 മെഗാപിക്​സലി​​​​​െൻറ വൈഡ്​ ആംഗിൾ കാമറ, 12 മെഗാപിക്​സൽ ടെലിഫോ​േട്ടാ ലെൻസോടു കൂടിയ കാമറ എന്നിവയാണ്​ ഫോണി​​​​​െൻറ പിന്നിൽ. മുന്നിൽ 10,8 മെഗാപിക്​സലി​​​​​െൻറ കാമറകളാണ്​ മുന്നിൽ നൽകിയിരിക്കുന്നത്​. ഫോൺ മടക്കു​േമ്പാൾ സെൽഫികൾ പകർത്തുന്നതിനായി 10 മെഗാപിക്​സലി​​​​​െൻറ കവർ കാമറയും നൽകിയിട്ടുണ്ട്​. ഏകദേശം 1,40000 രൂപയായിരിക്കും ഫോണി​​​​​െൻറ ഇന്ത്യൻ വിപണിയിലെ വില. ​

Show Full Article
TAGS:samsung Foldable Phone Galaxy Fold technology mobiles malayalam news 
News Summary - Samsung’s foldable phone is the Galaxy Fold-Technology
Next Story