ജിയോ പാരയായി; ടെലികോം സെക്​ടറിൽ ജീവനക്കാർക്ക്​ ശമ്പള വർധനയില്ല

19:13 PM
12/04/2018
telecom-sector

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ടെലികോം കമ്പനികൾ ഇത്തവണ ജീവനക്കാർക്ക്​ ശമ്പള വർധന നൽകില്ല. ഇതിനൊപ്പം ​വാർഷിക ബോണസിൽ 50 ശതമാനം കുറവ്​ വരുത്താനും കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്​. ഏകദേശം 30 മുതൽ 40 ശതമാനം വരെ ജീവനക്കാരെയാണ്​ പുതിയ തീരുമാനം ബാധിക്കുക. 

റിലയൻസ്​ ജിയോയുടെ കടന്ന്​ വരവാണ്​ ടെലികോം കമ്പനികളെ കടുത്ത പ്രതിസന്ധി​യിലേക്ക്​ നയിച്ചത്​. 2016ൽ കുറഞ്ഞ നിരക്കുകളുമായി ജിയോ രംഗത്തെത്തിയതോടെ മറ്റ്​ കമ്പനികൾ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. ഇതാണ്​ ശമ്പള വർധനനവിൽ നിന്ന്​ പിന്നോട്ട്​ പോകാൻ കമ്പനികളെ പ്രേരിപ്പിച്ചത്​. 

ടവർ സേവനദാതാക്കൾ ഉൾപ്പടെ ടെലികോം മേഖലയിലെ എല്ലാ കമ്പനികളും പ്രതിസന്ധി നേരിടുന്നത്​. ഉന്നതതല ഉദ്യേഗസ്ഥർക്ക്​ അഞ്ച്​ മുതൽ ഒമ്പത്​ ശതമാനം വരെ ശമ്പള വർധനവ്​ നൽകാനാണ്​ കമ്പനികൾ തീരുമാനം​.

Loading...
COMMENTS