Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫേസ്​ ഐഡിയുമായി...

ഫേസ്​ ഐഡിയുമായി ആപ്പിളി​െൻറ വില കുറഞ്ഞ ഐഫോൺ മോഡലെത്തും

text_fields
bookmark_border
i-phone-se-2
cancel

കാലിഫോർണിയ: ആപ്പിളി​​െൻറ 2020ലെ മോഡലുകളെ കുറിച്ച്​ നിരവധി അഭ്യൂഹങ്ങളാണ്​ ടെക് ​ലോകത്ത്​ പ്രചരിക്കുന്നത്​. അഞ്ച്​ മോഡലുകൾ ആപ്പിൾ 2020ൽ പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ഐഫോൺ 11 സീരിസ്​ വരെ ആപ്പിളി നൊപ്പമുണ്ടായിരുന്ന ഫേസ്​ ഐഡി ഈ വർഷം ഉപേക്ഷിച്ചേക്കുമെന്ന വാർത്തകളും വന്നു. എന്നാൽ, ഇപ്പോൾ പുറത്ത്​ വരുന്ന വാർത്തകൾ 2020ൽ വരാനിരിക്കുന്ന ആപ്പിളി​​െൻറ വില കുറഞ്ഞ ഫോണിനെ കുറിച്ചാണ്​.

ഐഫോൺ എസ്​.ഇയുടെ പിൻഗാമിയായി എസ്​.ഇ 2 എത്തുമെന്നാണ്​ റിപ്പോർട്ടുകൾ. ഐഫോൺ 8ന്​ സമാനമായിരിക്കും എസ്​.ഇ 2വുമെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ. ഡിസ്​പ്ലേ വലിപ്പം ഐഫോൺ 8നേക്കാൾ കൂടുതലായിരിക്കും. 5.4 ഇഞ്ച്​ ഡിസ്​പ്ലേയായിരിക്കും എസ്​.ഇ 2ൽ ഉണ്ടാവുക. പഴയ ടച്ച്​ ഐ.ഡിക്ക്​ പകരം ഫേസ്​ ഐ.ഡി എസ്​ ഇ 2​​െൻറ ഭാഗമാകും. കാമറശേഷിയും ഉയർത്തിയേക്കും.

അതേസമയം, ആപ്പിൾ ഐഫോൺ 11 സീരിസിലെ ചിപ്​സെറ്റായ എ13 ബയോനിക്കായിരിക്കും പുതിയ ഐഫോണിന്​ കരുത്ത്​ പകരുകയെന്നാണ്​ റിപ്പോർട്ടുകൾ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം പുറത്ത്​ വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applemobilesmalayalam newsI Phone SE2Technology News
News Summary - Rumored 5.4-inch ‘iPhone SE 2’-Technology
Next Story