Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightടി.വി ചാനലുകൾ ഇനി...

ടി.വി ചാനലുകൾ ഇനി സൗജന്യം; ജിയോ ടി.വി വെബ്​പതിപ്പ്​ അവതരിപ്പിച്ചു

text_fields
bookmark_border
ടി.വി ചാനലുകൾ ഇനി സൗജന്യം; ജിയോ ടി.വി വെബ്​പതിപ്പ്​ അവതരിപ്പിച്ചു
cancel

മുംബൈ: ജിയോ ടി.വിയുടെ വെബ്​ വേർഷൻ അവതരിപ്പിച്ച്​ റിലയൻസ്​. മുമ്പ്​ ജിയോ സിനിമയുടെ വെബ്​ വേർഷനും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ടി.വി പതിപ്പി​​​െൻറയും ​വെബ്​ വേർഷൻ ജിയോ നൽകുന്നത്​. www.jiotv.com എന്ന വെബ്​സൈറ്റിലുടെയാണ്​ ടി.വി ചാനലുകളും സിനിമകളും ലഭ്യമാവുക. 

സാധാരണ ചാനലുകളും എച്ച്​.ഡി ചാനലുകളും പ്രത്യേകം കാണുന്നതിനുള്ള സൗകര്യം പുതിയ വെബ്​സൈറ്റിൽ ലഭ്യമാണ്​. സ്​പോർട്​സ്​, എൻറർടെയിൻമ​െൻറ്​, വാർത്ത, വിനോദം, സംഗീതം തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ചാനലുകൾ ലഭ്യമാകും. ഇതിനൊപ്പം ​പ്രാദേശിക ടി.വി ചാനലുകൾക്ക്​ പ്രത്യേക വിഭാഗവും ഉണ്ടാവും. 

ജിയോ ഉപഭോക്​താകൾക്ക്​ മാത്രമാവും ടി.വിയുടെ വെബ്​പതിപ്പി​​െൻറ സേവനം ലഭ്യമാകുക. ജിയോയുടെ യൂസർ ​െഎ.ഡിയും പാസ്​വേർഡ്​ ഉപയോഗിച്ച്​ വെബ്​സൈറ്റിൽ ലോഗിൻ ചെയ്​ത്​ സേവനം ആസ്വദിക്കാനാവും. എത്​ കമ്പനിയുടെ ഇൻറർനെറ്റ്​ ​സേവനം ഉപയോഗിച്ചും ജിയോ ടി.വി കാണാം. എന്നാൽ വെബ്​സൈറ്റിൽ ചില പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജിയോ ടി.വി സേവനം താൽക്കാലികമായി ലഭ്യമാവുന്നില്ലെന്നാണ്​ റിപ്പോർട്ട്​.

Show Full Article
TAGS:Relaince jio Jio tv technology mobiles malayalam news 
News Summary - Reliance Jio's JioTV Now Available on Web, Follows JioCinema [Update: JioTV Now 'Under Construction'] -Technology
Next Story