കോൾ നിയന്ത്രണം: വിവരങ്ങൾ പുറത്ത് വിട്ട് ജിയോ
text_fieldsന്യൂഡൽഹി: കോളുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നുവെന്ന വാർത്തകൾക്ക് കൂടുതൽ വ്യക്തത വരുത്തി റിലയൻസ് ജിയോ. ടെക്നോളജി സൈറ്റായ ഗാഡ്ജറ്റ് നൗവാണ് ജിയോയുടെ വിശദീകരണം പുറത്തുവിട്ടത്. കോളുകളുടെ പരമാവധി ദൈർഘ്യം അഞ്ച് മണിക്കൂറായാണ് ജിയോ കുറച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ജിയോയിലേക്കുള്ള കോളുകൾക്കും മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകൾക്കും നിയന്ത്രണം ബാധകമാണ്.
ഒരു കോളിെൻറ ദൈർഘ്യം അഞ്ച് മണിക്കൂറിൽ കൂടിയാൽ ആ നമ്പറിൽ നിന്ന് ആ ദിവസം പിന്നീട് വിളിക്കാൻ കഴിയില്ല. പിന്നീട് കോളുകൾ ലഭിക്കണമെങ്കിൽ 149 രൂപക്ക് റീചാർജ് ചെയ്യണം. സൗജന്യ സേവനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
സൗജന്യ കോളുകൾ നിയന്ത്രണമേർപ്പെടുത്താൻ എയർടെൽ, വോഡഫോൺ തുടങ്ങിയ കമ്പനികൾക്ക് ട്രായ് നിർദേശം നൽകിയിരുന്നു. ഇതിെൻറ ചുവട് പിടിച്ചാണ് ജിയോയും കോളുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്.