4ജി ഡാറ്റാ വൗച്ചറിൽ ഡബ്ൾ ഡാറ്റ നൽകി ജിയോ
text_fields4ജി ഡാറ്റാ വൗച്ചറുകളിൽ വമ്പൻ ഓഫറുകളുമായി റിലയൻസ് ജിയോ. നിലവിലുള്ള പ്ലാനുകളിൽ നൽകിവരുന്ന ഓഫറുകൾ ഇരട്ടിയാക്കിയാണ് ജിയോ കോവിഡ് 19 കാലത്ത് ഉപഭോക്താക്കൾക്ക് അനുഗ്രഹമാവുന്നത്. ക്രിക്കറ്റ് പാക്കായി ലഭ്യമായിരുന്ന 251 രൂപയുടെ 51 ദിവസ പ്ലാൻ ജിയോ നിലനിർത്തിയിട്ടുണ്ട്.
അഡീഷണൽ ഡാറ്റയായി ഉപയോഗിക്കാവുന്ന 11 രൂപയുടെ പ്ലാൻ 400 എംബിയിൽ നിന്ന് വർധിപ്പിച്ച് 800 എംബിയാക്കി. അതുപോലെ 21 രൂപയുടെ പ്ലാനിൽ മുമ്പ് കിട്ടിക്കൊണ്ടിരുന്നത് ഒരു ജിബിയാണെങ്കിൽ നിലവിൽ 2 ജിബി കിട്ടും. 200 നോൺ ജിയോ വോയ്സ് കോളും ഈ പ്ലാനിൽ ലഭിക്കും. 51 രൂപക്ക് ആറ് ജിബി ഡാറ്റ, 500 മിനിറ്റ് കോളിങ്, 101 രൂപയുടെ പ്ലാനിൽ 12 ജിബി ഡാറ്റ 1000 മിനിറ്റ് കോൾ എന്നിവയും ലഭിക്കും.
ജിയോ ഈയിടെയായി ഡാറ്റ പ്ലാനുകൾക്ക് ചാർജ് വർധിപ്പിച്ചിരുന്നു. ആഡ്-ഓൺ പാക്കുകൾക്ക് വില കുറയുന്നത് ഉപയോക്താക്കൾക്ക് ഒരു പരിധി വരെ ആശ്വാസമാകും.