90 ശതമാനം ഉപഭോക്താകളും ജിയോ പ്രൈം തെരഞ്ഞെടുത്തെന്ന് റിപ്പോർട്ട്
text_fieldsമുംബൈ: 90 ശതമാനം ജിയോ ഉപഭോക്താക്കളും കമ്പനിയുടെ പ്രൈം സേവനം തെരഞ്ഞെടുത്തുവെന്ന് റിപ്പോർട്ട്. ബാങ്ക് ഒാഫ് അമേരിക്ക മെറിൽ ലിഞ്ച് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
നിലവിലുള്ള ഉപഭോക്തകളിൽ 76 ശതമാനവും സേവനം തുടരാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. 80 ശതമാനം ഉപഭോക്താകളും ഒരു ജിയോ സിം മാത്രമേ ഉപയോഗിക്കുന്നുള്ളു. പ്രതിദിനം ഒരു ജി.ബി. ഡാറ്റ 4 ജി വേഗതയിൽ ലഭിക്കുന്ന 303 രൂപയുടെ ജിയോ പ്ലാനാണ് ഭൂരിപക്ഷവും തെരഞ്ഞെടുത്തിരിക്കുന്നതെന്നും കണ്ടെത്തലുണ്ട്. സർവേയിൽ പെങ്കടുത്തവരിൽ അഞ്ച് ശതമാനം മാത്രമേ റിലയൻസിെൻറ ഫോണുകളായ ലൈഫ് ഉപയോഗിക്കുന്നുെവന്നാണ് കണ്ടെത്തൽ.
ജൂൺ മധ്യത്തോട് കൂടി ജിയോ ഉപഭോക്താകൾക്കിടയിൽ ഒാൺലൈനിലൂടെ സർവേ നടത്തിയത്. ഇൗ മാസം അവസാനത്തോട് കൂടിയാണ് ജിയോയുടെ മൂന്ന് മാസത്തെ സൗജന്യ സേവനമായ ധൻ ധന ധൻ ഒാഫർ അവസാനിക്കുന്നത്. ഇതിന് ശേഷമുള്ള ഒാഫറുകളെ കുറിച്ച് ജിയോ ഇതുവരെ സൂചനയൊന്നും നൽകിയിട്ടില്ല.