ഡയറി മിൽക്കിനൊപ്പം ഇനി ജിയോ വൺ ജി.ബി ഡാറ്റയും

11:40 AM
07/09/2018
jio-23

മുംബൈ: കാഡ്​ബറിയുടെ ഡയറി മിൽക്കിനൊപ്പം ജിയോ ഒരു ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നു. ഡയറി മിൽക്കി​​െൻറ 5 രൂപ മുതലുള്ള ചോക്ലേറ്റുകൾക്കൊപ്പമാണ്​ ജിയോ അധിക ഡാറ്റ നൽകുന്നത്​. ചോക്ലേറ്റിലെ ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്​ത്​ അധികമായി ലഭിക്കുന്ന ഡാറ്റ സ്വന്തമാക്കാം. ജിയോയിലെ പ്രതിദിന അതിവേഗ ഡാറ്റ ഉപയോഗത്തിന്​ ശേഷം സൗജന്യ ഡാറ്റ ലഭ്യമാകും.

ജിയോയുടെ മൈ ജിയോ ആപിൽ ഒാഫറിനെ കുറിച്ച്​ സൂചന നൽകുന്ന വലിയ ബാനർ നൽകിയിട്ടുണ്ട്​. ഇതിൽ ക്ലിക്ക്​ ചെയ്​താണ്​ ഒാഫർ സ്വന്തമാക്കേണ്ടത്​. സെപ്​തംബർ 30 വരെയാണ്​ ഒാഫർ കാലാവധി. ഒരു രജിസ്​റ്റേർഡ്​ ജിയോ അക്കൗണ്ടിന്​ ഒരിക്കൽ മാത്രമേ ഒാഫർ ലഭ്യമാകു എന്നും കമ്പനി വ്യക്​തമാക്കിയിട്ടുണ്ട്​.

Loading...
COMMENTS