രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനിയായി ജിയോ

22:14 PM
19/05/2017

ന്യൂഡൽഹി: ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം കമ്പനിയായി റിലയൻസ്​ ജിയോ. ട്രായ്​ പുറത്ത്​ വിട്ട പുതിയ കണക്കുകളിലാണ്​ 10.86 കോടി ഉപഭോക്​താകളുമായി ജിയോ നാലാം സ്ഥാനം കരസ്ഥമാക്കിയത്​. 10 ശതമാനമാണ്​ നിലവിൽ ഇന്ത്യയിലെ ടെലികോം മാർക്കറ്റിൽ ജിയോയുടെ വിപണി വിഹിതം.

23.9 ശതമാനം വിപണി വിഹിതത്തോടെ എയർടെല്ലാണ്​ ഒന്നാം സ്ഥാനത്ത്​. 17.87 വിഹിതത്തോടെ വോഡഫോൺ രണ്ടാം സ്ഥാനത്തും 16.70 ശതമാനം വിഹിതത്തോടെ ​െഎഡിയ  മൂന്നാം സ്ഥാനത്തും തുടരും​.

മാർച്ചിൽ ഏറ്റവും കൂടുതൽ ഉപഭോക്​താക്കളെ ചേർത്തത്​​ ജിയോയാണ്​. ഭാരതി എയർടെൽ, ​െഎഡിയ, ബി.എസ്​.എൻ.എൽ എന്നിവരാണ്​ മറ്റ്​ സഥാനങ്ങളിൽ​.
 

COMMENTS