Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right20 കോടി ജി.ബിയിൽ...

20 കോടി ജി.ബിയിൽ  നിന്ന്​ 150 കോടി ജി.ബിയിലേക്ക്​ ; ഇത്​ ജിയോ മാജിക്​

text_fields
bookmark_border
mukesh-amban
cancel

ന്യൂഡൽഹി: ഒരു വർഷം മുമ്പ്​ ഇന്ത്യയിലെ പ്രതിമാസ ശരാശരി ഡാറ്റ ഉപയോഗം വെറും 20 കോടി ജി.ബിയായിരുന്നു. ഇന്ന്​ പ്രതിമാസം ഇന്ത്യക്കാർ ഉപയോഗിക്കുന്നത്​ 150 കോടി ജി.ബി ഡാറ്റയാണ്​. കഴിഞ്ഞ സെപ്​തംബറിൽ പ്രവർത്തനമാരംഭിച്ച ജിയോയാണ്​ ഇന്ത്യക്കാര​​​െൻറ റെക്കോർഡ്​ ഡാറ്റ ഉപയോഗിത്തിന്​  പിന്നിൽ. സേവനം ആരംഭിച്ച്​ ഒരു വർഷത്തിനകം നിരവധി റെക്കോർഡുകളാണ്​ ഇന്ത്യൻ ടെലികോം മേഖലയിൽ ജിയോ സ്ഥാപിച്ചത്​.

ജിയോ ഉപയോക്​താക്കളുടെ എണ്ണം 13 കോടി കഴിഞ്ഞെന്നാണ്​ കമ്പനി ചെയർമാൻ മുകേഷ്​ അംബാനി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയത്​. ചുരങ്ങിയ കാലയളവിനുള്ളിൽ ഇത്രത്തോളം ഉപയോക്​താക്കളെ കൂട്ടിചേർത്തതിനുള്ള റെക്കോർഡും ജിയോ സ്വന്തമാക്കിയിട്ടുണ്ട്​. ഇന്ത്യക്കാർ പുതിയ സാ​േങ്കതിക വിദ്യ സ്വീകരിക്കാൻ മടികാണിക്കുമെന്ന മിഥ്യധാരണയെ​ ജിയോ പൊളിച്ചടുക്കിയതാണ്​​ കമ്പനിയുടെ പ്രധാന​ നേട്ടമെന്ന്​ മുകേഷ്​ അംബാനി അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷം സെപ്​തംബർ അഞ്ചിനാണ്​ ജിയോ ഇന്ത്യയിൽ സേവനം ആരംഭിക്കുന്നത്​. ആദ്യം നാല്​ ​മാസത്തേക്ക്​ സൗജന്യ സേവനം നൽകുന്ന പ്ലാനാണ്​ ജിയോ  ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്​​. ഇതിന്​ ശേഷം സൗജന്യ സേവനത്തി​​​െൻറ കാലാവധി ദീർഘിപ്പിച്ചു. പിന്നീട്​ കൂടുതൽ ഡാറ്റ നൽകുന്ന ആകർഷകമായ പ്ലാനുകൾ അവതരിപ്പിച്ചു. പുതിയ കണക്കുകളനുസരിച്ച്​ 29 ദശലക്ഷം ഉപഭോക്​താകൾ ജിയോയിലേക്ക്​ എത്തുന്നുവെന്നാണ്​ റിപ്പോർട്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jiomukesh ambaniRelaincemalayalam newsTechnology News
News Summary - Reliance Jio First anniversary-Technology
Next Story