Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിയോ കുതിപ്പ് തുടരുന്നു; രണ്ടാമത്തെ വലിയ ടെലികോം കമ്പനി
text_fieldsbookmark_border
ബംഗളൂരു: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഉപയോക്താക്കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. മേ യിലെ സർക്കാർ കണക്കുകൾ പ്രകാരമാണ് ജിയോ രണ്ടാമതെത്തിയത്.
ട്രായിയുടെ കണക്ക് അനുസരിച്ച് ആകെ 323 മില്യൺ ഉപയോക്താക്കളാണ് ജിയോക്ക് ഉള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 8.2 മില്യൺ ഉപയോക്താക്കൾ പുതുതായി ജിയോയിലെത്തി. 386 മില്യൺ ഉപയോക്താക്കളുമായി ഐഡിയ-വോഡഫോൺ സംയുക്ത കമ്പനിയാണ് ഒന്നാം സ്ഥാനത്ത്.
2016 നവംബറിലാണ് റിലയൻസ് ജിയോ ഇന്ത്യയിൽ സേവനം ആരംഭിക്കുന്നത്. സൗജന്യ സേവനം നൽകികൊണ്ട് തുടങ്ങിയ ജിയോ പിന്നീട് വിപണിയിൽ പതിയെ ആധിപത്യം നേടുകയായിരുന്നു.
Next Story
