ജിയോക്ക് തിരിച്ചടിയായി ട്രായിയുടെ പുതിയ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: റിലയൻസ് ജിയോക്ക് തിരിച്ചടിയായി ട്രായിയുടെ ഫോർ ജി ഡൗൺലോഡിങ്ങ് സ്പീഡ് സംബന്ധിച്ച പുതിയ റിപ്പോർട്ട്. ജനുവരിയിൽ ജിയോയുടെ ഡൗൺലോഡിങ്ങ് സ്പീഡിൽ വൻ കുറവുണ്ടായായതായി ട്രായിയുടെ റിപ്പോർട്ടിലുണ്ട്. ട്രായിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും വേഗതയുള്ള നെറ്റ്വർക്ക് എയർടെല്ലാണ്. 11 എം.ബി.പി.എസാണ് എയർടെല്ലിെൻറ ശരാശരി ഡൗൺലോഡിങ് വേഗത. എന്നാൽ ജിയോക്ക് 8.456 എം.ബി.പി.എസ് വേഗത മാത്രമാണ് ഉള്ളത്.

എയർടെല്ലിെൻറ ശരാശരി വേഗത കഴിഞ്ഞ മാസവുമായി താരത്മ്യം ചെയ്യേമ്പാൾ ഉയർന്നിരിക്കുകയാണ്. എന്നാൽ ജിയോയുടെ വേഗതയിൽ വൻ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. ഡിസബറിൽ ജിയോക്ക് 18 എം.ബി.പി.എസ് വേഗതയാണ് ഉണ്ടായിരുന്നത്.
മറ്റ് പ്രമുഖ സേവനദാതാക്കളായ വോഡഫോൺ, െഎഡിയ എന്നിവരുടെ ഡൗൺലോഡിങ്ങ് സ്പീഡിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഫോർ ജി അപ്ലോഡ് സ്പീഡിലും ജിയോക്ക് തിരിച്ചടിയുണ്ടായി. ജിയോയുടെ അപ്ലോഡ് സ്പീഡ് കഴിഞ്ഞ മാസത്തേക്കാൾ കുറവാണ്. എന്നാൽ എയർടെല്ലിെൻറ ഫോർ ജി അപ്ലോഡ് സ്പീഡ് വർധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
