ഉപയോക്താകൾക്ക് പ്രതിദിനം രണ്ട് ജി.ബി അധിക ഡാറ്റ നൽകുന്ന സെലിബ്രേഷൻസ് പാക്ക് അവതരിപ്പിച്ച് റിലയൻസ് ജിയോ. 5 ദിവസത്തേക്ക് രണ്ട് ജി.ബി വീതം 10 ജി.ബി അധിക ഡാറ്റയാണ് ജിയോ നൽകുക. നിലവിൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പ്ലാനുകൾക്ക് പുറമേയാവും അധിക ഡാറ്റ നൽകുക.
കഴിഞ്ഞ സെപ്തംബറിലാണ് ജിയോ സെലിബ്രേഷൻസ് പാക്ക് ആദ്യമായി അവതരിപ്പിച്ചത്. അന്ന് കമ്പനിയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു അധിക ഡാറ്റ റിലയൻസ് നൽകിയത്. സമാനമായ ഓഫറാണ് ജിയോ ഇപ്പോഴും നൽകുന്നത്.
ട്രായിയുടെ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ വേഗതയേറിയ മൊബൈൽ നെറ്റ്വർക്കായി ജിയോ മാറിയിരുന്നു. അതേസമയം, റിലയൻസ് ജിയോക്ക് കേന്ദ്രസർക്കാർ നൽകുന്ന അമിത പിന്തുണക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.