Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഐ.എസ്​.ആർ.ഒ സാ​ങ്കേതിക...

ഐ.എസ്​.ആർ.ഒ സാ​ങ്കേതിക വിദ്യയുമായി റെഡ്​ മീ നോട്ട്​ 9

text_fields
bookmark_border
redmi-note-9
cancel

ഇന്ത്യൻ സ്​മാർട്ട്​ഫോൺ വിപണിയിൽ ചൂടപ്പം പോലെയാണ്​ പുതിയ ഫോണുകൾ എത്തുന്നതും വിറ്റുപോകുന്നതും. ചൈനീസ്​ നിർമ്മാതാക്കളാണ്​ നിലവിൽ ഇന്ത്യൻ സ്​മാർട്ട്​ഫോൺ വിപണിയുടെ ജാതകം കുറിക്കുന്നത്​. ഇതിൽ തന്നെ പ്രമുഖ സ്ഥാനമുള്ള കമ്പനിയാണ്​ ഷവോമി. ​വിപണിയിൽ നോട്ട്​ 8 എ ഡ്യുവൽ എന്ന ഫോൺ പുറത്തിക്കിയതിന്​ ശേഷം ഷവോമിയുടെ പുതിയ മോഡലുകളൊന്നും എത്തിയിരുന്നില്ല. ആരാധകരുടെ കാത്തിരിപ്പിന്​ വിരാമമിട്ട്​ ഷവോമി നോട്ട്​ 9 സീരിസ്​ വിപണിയിലെത്തുകയാണ്​.

മാർച്ച്​ 12ന്​ നോട്ട്​ 9 സീരിസ്​ വിപണിയിലിറക്കുമെന്നാണ്​ ഷവോമി അറിയിച്ചിരിക്കുന്നത്​. ഫോണി​​െൻറ കൂടുതൽ വിവരങ്ങൾ ​ഷവോമി പുറത്ത്​ വിട്ടിട്ടില്ലെങ്കിലും ചില വിവരങ്ങൾ ടെക്​ വെബ്​സൈറ്റുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. സ്​നാപ്​ഡ്രാഗണി​​െൻറ ഏറ്റവും പുതിയ പ്രൊസസർ 720 ജിയായിരിക്കും റെഡ്​മീയുടെ പുതിയ ഫോണിന്​ കരുത്ത്​ പകരുക.

അതേസമയം ഐ.എസ്​.ആർ.ഒയുടെ പുതിയ സാ​ങ്കേതികവിദ്യയായ നാവികും ഫോണിൽ ഉൾപ്പെടുത്തിയേക്കും. നേരത്തെ മീഡിയടെക്​ ഹീലിയം ജി.90 പ്രൊസസറി​​െൻറ കരുത്തിലായിരുന്നു നോട്ട്​ 8 പ്രോ വിപണിയിലെത്തിയത്​. സ്​നാപ്​ഡ്രാഗൺ 665 പ്രൊസസറാണ്​ നോട്ട്​ 8 ഫോണിൽ ഉൾപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Redmimobilesmalayalam newsNote 9Technology News
News Summary - Redmi Note 9 Series Launching-​Technology
Next Story