അഭ്യൂഹങ്ങൾക്ക്​ വിരാമം; എത്തുന്നത്​ ഷവോമി നോട്ട്​ 7 എസ്​

12:47 PM
16/05/2019
XIOAMI

കഴിഞ്ഞ കുറച്ച്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ പുതിയ ഫോണിനെ കുറിച്ചുള്ള സൂചനകൾ ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി നൽകിയത്​. ഷവോമി ഇന്ത്യയുടെ തലവനായ മനുകുമാർ ജെയിനാണ്​ പുതിയ ഫോൺ എത്തുന്ന വിവരം ട്വിറ്ററിലുടെ പങ്കുവെച്ചത്​. വാർത്ത പുറത്ത്​ വന്നതോടെ ഷവോമിയുടെ സബ്​ ബ്രാൻഡ്​ പോക്കോയുടെ  എഫ്​ 1ന്​ പിൻഗാമിയായി എഫ്​ 2 എത്തുമെന്ന്​ അഭ്യൂഹങ്ങൾ പരന്നു. എന്നാൽ, ഇത്തരം വാർത്തകൾക്ക്​ വിരാമമിട്ട്​ പുതിയ ഫോണിനെ കുറിച്ചുള്ള  വിവരങ്ങൾ മനുകുമാർ ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഷവോമി നോട്ട്​ 7 സീരിസിൻെറ ഭാഗമായി നോട്ട്​ 7 എസായിരിക്കും പുതുതായി എത്തുന്ന ഷവോമി ഫോൺ. 48 മെഗാപിക്​സലിൻെറ കാമറയുമായിട്ടായിരിക്കും നോട്ട്​ 7 എസിൻെറ വരവ്​. ഇരട്ട കാമറകളായിരിക്കും ഫോണിൻെറ പിന്നിലുണ്ടാവുകയെങ്കിലും രണ്ടാമത്തെ കാമറയെ കുറിച്ചുള്ള സൂചനകൾ പുറത്ത്​ വന്നിട്ടില്ല. മെയ്​ 20ന്​ ഫോൺ ഔദ്യോഗികമായി പുറത്തിറങ്ങും.

ഷവോമിയുടെ മോഡലുകളിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന ഫോണാണ്​ നോട്ട്​ 7 പ്രോ. ഈ സീരിസിലേക്കാണ്​ നോട്ട്​ 7 എസ്​ എത്തുന്നത്​. റിയൽ മി 3 പ്രോ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ ലക്ഷ്യമിട്ടാവും നോട്ട്​ 7 എസിനെ ​ഷവോമി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക.

Loading...
COMMENTS