Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightകളി മാറ്റാൻ നോട്ട്​

കളി മാറ്റാൻ നോട്ട്​ 7

text_fields
bookmark_border
manukumar-jain
cancel

റെഡ്​ മീ നോട്ട്​ 7 ഇന്ത്യൻ ടെക്​ ലോക​ത്തി​​െൻറ ഗതിമാറ്റുമെന്ന്​ ഷവോമി ഇന്ത്യ തലവൻ മനുകുമാർ ജെയിൻ. അതുകൊണ് ടാണ്​ ഫോണി​​െൻറ വരവ്​ അറിയിച്ചുകൊണ്ടുള്ള പോസ്​റ്ററുകൾ തലതിരിച്ച്​ നൽകിയതെന്നും അദ്ദേഹം വ്യക്​തമാക്കി. ഇ ൗ വർഷം ഇന്ത്യൻ ടെക്​ ലോകത്തെ ഞെട്ടിക്കുകയാണ്​ ഷവോമിയുടെ ലക്ഷ്യം. ഇതിനായി നിരവധി പുതിയ ഉൽപന്നങ്ങൾ പുറത്തിറക ്കുമെന്ന് മനുകുമാർ ജെയിൻ വ്യക്​തമാക്കി.

ഇന്ത്യൻ സ്​മാർട്ട്​ഫോൺ വ്യവസായം നോട്ട്​ 7ന്​ ശേഷവും അതിനു മുമ്പും എന്ന രീതിയിലാവും ഇനി വിലയിരുത്തപ്പെടുക. രാജ്യത്തെ ഉപഭോക്​താകൾക്കായി ഏറ്റവും മികച്ചത്​ തന്നെ നൽകുക എന്നതാണ്​ ഷവോമിയുടെ ലക്ഷ്യം. ഫോണി​​െൻറ പുറത്തിറക്കൽ ചടങ്ങിലും ചില പുതുമകളുണ്ടാകുമെന്ന്​ മനുകുമാർ ജെയിൻ പറഞ്ഞു. നോട്ട്​ 7​​െൻറ ലോഞ്ചിനെ കുറിച്ച്​ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെഡ്​ മീ ഇനി മുതൽ പ്രത്യേക ബ്രാൻഡായായും പ്രവർത്തിക്കുക. എന്നാൽ, പ്രത്യേക സ്ഥാപനമാക്കി രജിസ്​റ്റർ ചെയ്യില്ല. ഷവോമിയുടെ തന്നെ പോക്കോ ബ്രാൻഡിന്​ സമാനമായിരിക്കും ഇനി റെഡ്​ മീയുടെ ഇന്ത്യയിലെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. 48 മെഗാപിക്​സൽ പിൻ കാമറയുടെ കരുത്തിലെത്തുന്ന നോട്ട്​ 7 വൈകാതെ ഇന്ത്യൻ വിപണിയിലും അവതരിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:note 7Redmimobilesmalayalam newsManukumar jainTechnology News
News Summary - Redmi Note 7-Technology
Next Story