വീണ്ടും ഒാഫർപ്പെരുമഴയുമായി ഷവോമി
text_fieldsഷേവാമി ആരാധകർക്ക് വീണ്ടും സന്തോഷ വാർത്ത. ഗംഭീര ഒാഫറുകളുമായി ഷവോമിയുടെ ഫാൻ ഫെസ്റ്റ് വീണ്ടുമെത്തുന്നു എന്നതാണ് ആരാധകരുടെ സന്തോഷത്തിന് കാരണം. ഏപ്രിൽ 5, 6 തിയതികളിലാണ് ഷവോമിയുടെ ഫാൻ ഫെസ്റ്റ്. റെഡ് മീയുടെ നോട്ട് പ്രോക്കൊപ്പം ഷവോമിയുടെ ഹെഡ്സെറ്റ് സൗജന്യമായി നൽകുന്ന ഒാഫർ ഫാൻഫെസ്റ്റിലുണ്ട് ഇതിനൊടൊപ്പം മറ്റ് നിരവധി ഒാഫറുകളും ഷവോമി പ്രഖ്യാപിക്കുമെന്നാണ് സൂചന.
40 ലക്ഷം രൂപ വരെ മൂല്യമുള്ള ഡിസ്കൗണ്ട് കൂപ്പണുകൾ ഫാൻഫെസ്റ്റിെൻറ ഭാഗമായി കമ്പനി നൽകും. വ്യക്തികൾ ചേർന്ന് ടീം ഉണ്ടാക്കുകയും മറ്റുള്ളവരെ ടീമിൽ ചേരാൻ ക്ഷണിക്കുകയുമാണ് കൂപ്പണുകൾ നേടാനുള്ള മാർഗം. രണ്ടംഗ സംഘത്തിന് 300 രൂപയുടെ കൂപ്പൺ ലഭിക്കും. ഏപ്രിൽ നാല് മുതലാണ് കൂപ്പണുകൾ ലഭിക്കുക.ഇതിനൊപ്പം ക്രേസി കോംബോ എന്ന ഒാഫറാണ് ഷവോമിയുടെ മറ്റൊരു പ്രഖ്യാപനം. വിവിധ ഉൽപന്നങ്ങൾ കോംബോ ഒാഫറിൽ വാങ്ങാനുള്ള സംവിധാനമാണ് ക്രേസി കോംബോയിൽ ഉണ്ടാവുക.
ഇത് കൂടാതെ ഏപ്രിൽ രണ്ട് മുതൽ ആറ് വരെ റെഡ്മി 5 എ സ്മാർട്ട്ഫോണുകൾ നേടാൻ അവസരമൊരുക്കുന്ന കളർ അവർ പ്ലാനറ്റ് കാമ്പയിനും ഷവോമി സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
