ഷവോമിയുടെ ലാപ്​ടോപ്പും ഇന്ത്യയിലെത്തുമോ? ആരാധകർക്ക്​ പ്രതീക്ഷയായി ടീസർ

20:48 PM
10/02/2020
REDMI-NOTEBOOK

ഷവോമിയിയുടെ റെഡ്​മി ബ്രാൻഡ്​ ഇന്ത്യയിൽ പ്രശസ്​തയാർജിച്ചത്​ സ്​മാർട്ട്​ഫോണുകളിലൂടെയാണ്​. എന്നാൽ, കളംമാറ്റത്തിന്​ ഷവോമി ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. ചൈനയിൽ റെഡ്​മി ബ്രാൻഡിൽ പുറത്തിറക്കിയ ലാപ്​ടോപ്പ്​ ഇന്ത്യയി​ലും പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ട്​. ചൊവ്വാഴ്​ച റെഡ്​മി നോട്ട്​ബുക്ക്​ പുറത്തിറങ്ങു​െമന്നാണ്​ റിപ്പോർട്ടുകൾ.

പുതിയ ഉൽപന്നം ഇന്ത്യയിൽ പുറത്തിറക്കുന്നുവെന്ന മുഖവുരയോടെ​ ഷവോമി ട്വിറ്ററിൽ ഷെയർ ചെയ്​ത ടീസർ വീഡിയോയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക്​ തുടക്കമിട്ടത്​. വീഡിയോയിലെ ഷവോമി ഉൽപന്നം ലാപ്​ടോപ്പാണെന്നാണ്​ ടെക്​ വിദഗ്​ധരുടെ നിഗമനം. 

എ.എം.ഡി പ്രൊസസറുമായി 13,14 ഇഞ്ച്​ ഡിസ്​പ്ലേ വലിപ്പത്തിലാണ്​ ഷവോമിയുടെ പുതിയ ​ലാപ്​ടോപ്പുകൾ വിപണിയിലെത്തുന്നത്​. നേരത്തെ തന്നെ പുതിയ ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന്​ ഷവോമി സൂചന നൽകിയിരുന്നു.

Loading...
COMMENTS