4499 രൂപക്ക് സ്മാർട്ട്ഫോൺ; റെഡ് മീ ഗോയുമായി ഷവോമി
text_fieldsവില കുറഞ്ഞ് സ്മാർട്ട്ഫോൺ പുറത്തിറക്കി ചൈനീസ് ടെക് കമ്പനിയായ ഷവോമി. ആൻഡ്രോയിഡ് ഗോ സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റെഡ് മീ ഗോയാണ് ഷവോമിയുടെ പുത്തൻ ഫോൺ. ഡൽഹിയിൽ നടന്ന പരിപാടിയിലാണ് ഫോൺ പുറത്തിറക്കിയത്. 4499 രൂപയായിരിക്കും ഫോണിെൻറ ഇന്ത്യൻ വിപണിയിലെ വില.
എച്ച്.ഡി ഡിസ്പ്ലേ, അൺലിമിറ്റഡ് ഗൂഗ്ൾ ഫോട്ടോ സ്റ്റോറേജ്, 3,000 എം.എ.എച്ച് ബാറ്ററി, ഡെിഡിക്കേറ്റഡ് മൈക്രോ എസ്.ഡി കാർഡ് സ്ലോട്ട് എന്നിവയെല്ലാമാണ് സവിശേഷത. 20 ഭാഷകളെ പിന്തുണക്കുന്ന ഗൂഗ്ൾ അസിസ്റ്റ് സംവിധാനമാണ് മറ്റൊരു പ്രധാന പ്രത്യേകത.
5 ഇഞ്ച് എച്ച്.ഡി(720x1280) ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 425 പ്രൊസസർ, 1 ജി.ബി റാം 8 ജി.ബി മെമ്മറി(ഇത് 128 ജി.ബി വരെ ദീർഘിപ്പിക്കാം) 8 മെഗാപിക്സൽ പിൻ കാമറ, 5 മെഗാപിക്സൽ മുൻ കാമറ എന്നിവയെല്ലാമാണ് ഫോണിെൻറ പ്രധാന സവിശേഷതകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
