വിലക്കുറവുമായി വീണ്ടും ഷവോമി; 7എ വിപണിയിൽ
text_fieldsറെഡ് മിയുടെ ഏറ്റവും പുതിയ ഫോൺ 7എ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജൂലൈ 11 മുതൽ ഫോണിൻെറ വിൽപന ഔദ്യോഗികമായി ആര ംഭിക്കും. സാംസങ് ഗാലക്സി എം 10, നോക്കിയ 2.2 തുടങ്ങിയ ഫോണുകൾക്കാണ് ഷവോമി 7എ വെല്ലുവിളി ഉയർത്തുക.
ക്വാൽകോ മിൻെറ സ്നാപ്ഡ്രാഗൺ 439 പ്രൊസസറാണ് 7എക്ക് കരുത്ത് പകരുക. 5.45 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. രണ്ട് ജി.ബി റാം 16 ജി.ബി, 32 ജി.ബി സ്റ്റോറേജ് പതിപ്പുകളിൽ ഫോൺ വിപണിയിലെത്തും. മെക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജി.ബി വരെ വർധിപ്പിക്കാം.
സോണി ഐ.എം.എക്സ് 486 സെൻസറോട് കൂടിയ 12 മെഗാപിക്സൽ കാമറയാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അഞ്ച് മെഗാപിക്സലിേൻറതാണ് സെൽഫി കാമറ. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ സഹായത്തോടെ പ്രവർത്തിക്കുന്ന ഫേസ്അൺലോക്കും 7എയിലുണ്ട്. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള എം.ഐ.യു.ഐ 10 ആണ് ഫോണിൻെറ ഓപ്പറേറ്റിങ് സിസ്റ്റം. 5999 രൂപയാണ് ഫോണിൻെറ വില.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
