Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപ്രളയം: ഐ.​ടി....

പ്രളയം: ഐ.​ടി. വ​കു​പ്പി‍ൻെറ ‘റീ​ബി​ൽ​ഡ്​ കേ​ര​ള’ മൊ​ബൈ​ല്‍ പ്ലാ​റ്റ്ഫോം

text_fields
bookmark_border
പ്രളയം: ഐ.​ടി. വ​കു​പ്പി‍ൻെറ ‘റീ​ബി​ൽ​ഡ്​ കേ​ര​ള’ മൊ​ബൈ​ല്‍ പ്ലാ​റ്റ്ഫോം
cancel
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ൻ ഐ.​ടി. വ​കു​പ്പി‍ൻെറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘റീ​ബി​ൽ​ഡ്​ കേ​ര​ള’ മൊ​ബൈ​ല്‍ പ്ലാ​റ്റ്ഫോം. വീ​ടു​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍ക്കും ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്ന​വ​ര്‍ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ല്‍പ​ന.

സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​മു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​നും ത​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം രേ​ഖ​പ്പെ​ടു​ത്താ​നും www.volunteers.rebuild.kerala.gov.in എ​ന്ന പോ​ര്‍ട്ട​ലി​ല്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഇൗ ​വ​ള​ൻ​റി​യ​ര്‍മാ​രെ ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ വി​ന്യ​സി​ക്കാം. ഇ​വ​ര്‍ക്കു മാ​ത്ര​മേ നാ​ശ​ന​ഷ്​​ടം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ rebuildkerala എ​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ല്‍ ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​യൂ. ഗൂ​ഗി​ള്‍ പ്ലേ​സ്​​റ്റോ​റി​ല്‍ rebuildkerala IT Mission സ​ര്‍ച് ചെ​യ്താ​ല്‍ ല​ഭി​ക്കും.

വീ​ടു​ക​ള്‍ പൂ​ര്‍ണ​മാ​യും ന​ഷ്​​ട​പ്പ​ട്ട​വ​ര്‍, വീ​ടും പു​ര​യി​ട​വും ന​ഷ്​​ട​മാ​യ​വ​ര്‍, വീ​ട് ഭാ​ഗി​ക​മാ​യി കേ​ട് വ​ന്ന​വ​ര്‍ എ​ന്നി​ങ്ങ​നെ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ക​ഴി​യും. ഒ​പ്പം ഗു​ണ​ഭോ​ക്താ​വി​നെ എ​ളു​പ്പം ക​ണ്ടെ​ത്താ​വു​ന്ന രീ​തി​യി​ല്‍ സ്ഥ​ല​ത്തി‍​െൻറ ലൊ​ക്കേ​ഷ​നും (ജി​യോ ടാ​ഗി​ങ്) ഫോ​ട്ടോ​യും അ​പ്​​ലോ​ഡ് ചെ​യ്യാം. ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്ന വീ​ടു​ക​ളെ 15 ശ​ത​മാ​നം ന​ഷ്​​ടം നേ​രി​ട്ട​വ​ര്‍, 16-30 ശ​ത​മാ​നം, 31-50 ശ​ത​മാ​നം, 51-75 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ വേ​ര്‍തി​രി​ച്ചി​ട്ടു​ണ്ട്. 75 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള ന​ഷ്​​ട​ത്തെ പൂ​ര്‍ണ​ന​ഷ്​​ട​മാ​യി ക​ണ​ക്കാ​ക്കും.

പ്രളയപ്രദേശങ്ങളിലെ കൃഷി: വിവരങ്ങളറിയാൻ വിളിക്കാം
പാ​ല​ക്കാ​ട്: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ അ​നു​വ​ർ​ത്തി​ക്കാ​വു​ന്ന കൃ​ഷി​രീ​തി​ക​ൾ, വി​ള​ക​ൾ, സ​സ്യ​സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് സം​ശ​യ​നി​വാ​ര​ണ​ത്തി​നും വി​ദ​ഗ്ധ ഉ​പ​ദേ​ശ​ങ്ങ​ൾ​ക്കു​മാ​യി ഹെ​ൽ​പ്​ ഡെ​സ്​​ക് ആ​രം​ഭി​ച്ചു. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ തൃ​ശൂ​ർ മ​ണ്ണു​ത്തി ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​െൻറ​റി​ലാ​ണ് ഹെ​ൽ​പ്​ ഡെ​സ്​​ക് ആ​രം​ഭി​ച്ച​ത്. ഫോ​ൺ: 9567443673. കൂ​ടാ​തെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്രാ​ദേ​ശി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഹെ​ൽ​പ്​ ഡെ​സ്​​ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ്രാ​ദേ​ശി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ യ​ഥാ​ക്ര​മം: വെ​ള്ളാ​യ​ണി -0471 2382239 (9447888948), കു​മ​ര​കം -0481 2524421, കാ​യം​കു​ളം -0479 2443404, പ​ട്ടാ​മ്പി -0466 2212275 (9447624591), അ​മ്പ​ല​വ​യ​ൽ -04936 260561 (9447186158), പീ​ലി​ക്കോ​ട് -0467 2260632, കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം കൊ​ല്ലം -0474 2663599 (9745643733), കോ​ട്ട​യം -0481 2523421 (8281750541), തൃ​ശൂ​ർ -0487 2375855 (9446319848), പാ​ല​ക്കാ​ട് -0466 2212279 (9443446661), മ​ല​പ്പു​റം -0494 2687640 (9895703726), വ​യ​നാ​ട് -0493 6260411 (7561806901), ക​ണ്ണൂ​ർ -0460 2226087 (9446960736).


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile appkerala newsheavy rainkerala flood reliefKeralaFloodsDonateForKeralaKerala Chief Minister's Distress Relief Fund
News Summary - rebuild kerala mobile app- tech
Next Story