Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവൺ പ്ലസിനെ...

വൺ പ്ലസിനെ ലക്ഷ്യമിട്ട്​ റിയൽ മി; എക്​സ്​ 2 പ്രോ ഇന്ത്യൻ വിപണിയിൽ

text_fields
bookmark_border
real-me-x-2-pro
cancel

ബജറ്റ്​ സ്​മാർട്ട്​ഫോണുകളിലൂടെ ഇന്ത്യൻ വിപണിയിൽ ശക്​തമായ സാന്നിധ്യമുറപ്പിച്ച കമ്പനിയാണ്​ റിയൽ മീ. ഇപ്പോ ൾ ഒരു ചുവട്​ കൂടി മുന്നോട്ട്​വെക്കാനുള്ള ശ്രമത്തിലാണ്​ കമ്പനി. ബജറ്റ്​ സ്​മാർട്ട്​ഫോണുകളിൽ നിന്ന്​ മിഡ്​റ േഞ്ചിലേക്കാണ്​ കമ്പനിയുടെ ചുവടുമാറ്റം. വൺ പ്ലസ്​ പോലുള്ള വമ്പൻമാരോട്​ കിടപിടിക്കാനായി എക്​സ്​ 2 പ്രോ എന്ന മോഡലാണ്​ റിയൽമിയുടെ തുറുപ്പുചീട്ട്​. 29,999 രൂപയിലാണ്​ എകസ്​ 2 പ്രോയുടെ വില തുടങ്ങുന്നത്​.

ഗ്ലാസ്​ ഫിനിഷിലുള്ള 6.5 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ അ​മോലഡ്​ ഡിസ്​പ്ലേയാണ്​ ഫോണിലുള്ളത്​. 2400x1080 ആണ്​ പിക്​സൽ റെസലൂഷൻ. വാട്ടർഡോപ്പ്​ നോച്ച്​ ഡിസ്​പ്ലേക്ക്​ 90HZ ആണ്​ റിഫ്രഷ്​ റേറ്റ്​. എച്ച്​.ഡി.ആർ 10+​നേയും ഡിസ്​പ്ലേ പിന്തുണക്കും.
സ്​നാപ്​ഡ്രാഗണിൻെറ ഏറ്റവും പുതിയ ചിപ്​​െസറ്റ്​ 855പ്ലസാണ്​ കരുത്ത്​ പകരുന്നത്​. 8 ജി.ബി റാം 128 ജി.ബി ​സ്​റ്റോറേജിലും 12 ജി.ബി റാം 256 ജി.ബി സ്​റ്റോറേജിലും ഫോണെത്തും.

നാല്​ കാമറകളാണ്​ നൽകിയിരിക്കുന്നത്​. സാംസങ്​ ജി.ഡബ്​ളിയു 1 പ്രൈമറി സെൻസറോട്​ കൂടിയെത്തുന്ന 64 മെഗാപിക്​സലി​േൻറതാണ്​ പ്രധാന കാമറ. 20x ഹൈബ്രിഡ്​ സൂമോട്​ കൂടിയ 13 മെഗാപിക്​സൽ ടെലിഫോ​ട്ടോ കാമറയും സൂപ്പർ വൈഡ്​ ആംഗിൾ ലെൻസോട്​ കൂടിയ 8 മെഗാപിക്​സൽ കാമറയും ഫോണിലുണ്ട്​. മാക്രോ ലെൻസോട്​ കൂടിയ 8 മെഗാപിക്​സലിൻെറ കാമറയും റിയൽ മീ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 16 മെഗാപിക്​സലി​േൻറതാണ്​ സെൽഫി കാമറ.

4000 എം.എ.എച്ച്​ ബാറ്ററിയുള്ള എകസ്​ 2 പ്രോ 50w ഫാസ്​റ്റ്​ ചാർജിങ്ങിനെ പിന്തുണക്കും. 30 മിനിറ്റിനുള്ളിൽ ഫോൺ 80 ശതമാനം ചാർജാവും. 8 ജി.ബി റാം 128 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 29,999 രൂപയാണ്​ വില. 12 ജി.ബി റാം 256 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 33,999 രൂപയാണ്​ വില. മാസ്​റ്റർ എഡിഷൻ​ 12 ജി.ബി റാം 256 സ്​റ്റോറേജ്​ വേരിയൻറിന്​ 34,999 രൂപയാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newsrealmeX2 ProTechnology News
News Summary - Realme X2 Pro launched in India-Technology
Next Story