ഷവോമി നോട്ട് 6 പ്രോയോട് നേരിട്ട് ഏറ്റുമുട്ടാൻ പുത്തൻ താരത്തെ ഇറക്കി റിയൽമീ. യു സീരിസിലെ ആദ്യ ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ പി 70 പ്രൊസസറിെൻറ കരുത്തിലെത്തുന്ന ഫോണാണിത്. 6.3 ഇഞ്ച് ഡിസ്പ്ലേ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ. 4 ജി.ബി റാം, ഡ്യുവൽ റിയർ കാമറ, എ.െഎ ഫേസ് അൺലോക്ക് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.
11,999 രൂപക്കാണ് റിയൽ മീ യു 1െൻറ വില തുടങ്ങുന്നത്. 3 ജി.ബി റാം 32 ജി.ബി റോം വേരിയൻറാണിത്. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയൻറിന് 14,999 രൂപയാണ് വില. ഡിസംബർ അഞ്ച് മുതൽ ആമസോൺ വഴിയാണ് ഫോണിെൻറ വിൽപന.
റിയൽമീ U1
ഡ്യൂവൽ നാനോ സിം, കളർ ഒ.എസ് 5.2, 6.3 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, 13,2 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറ, സോണി െഎ.എം.എക്സ് സെൻസറോട് കൂടിയ 25 മെഗാപിക്സലിെൻറ കാമറ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഫേസ്അൺലോക്ക് എന്നിവയെല്ലാം റിയൽമീ ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.