റിയൽമി ഇയർബഡ് വയർലെസ്സായി ചാർജ് ചെയ്യാം
text_fieldsആപ്പിളിെൻറ എയർപോഡുമായുള്ള സാമ്യമാണ് റിയൽമി ഇയർബഡ് വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. റിയൽ മിയുടെ പുത്തൻ ഫോണുകൾ വിപണിയിലെത്തുന്നതിന് മുന്നോടിയായാണ് കമ്പനി ഇയർബഡിെൻറ ടീസർ ചിത്രങ്ങൾ പുറത്ത് വിട്ടത്. ഡിസംബർ 17നാവും റിയൽമി ഇയർബഡ് ഔദ്യോഗികമായി അവതരിപ്പിക്കുക. എന്നാൽ, അവതരണത്തിന് മുമ്പ് തന്നെ ഇയർബഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്.
ലഭ്യമായ വിവരങ്ങളനുസരിച്ച് വയർലെസ്സ് ചാർജർ ഉപയോഗിച്ച് റിയൽമിയുടെ ഇയർബഡ് ചാർജ് ചെയ്യാം. വയർലെസ്സ് ചാർജിങ് ഇല്ലെങ്കിൽ ടൈപ്പ് സി പോർട്ട് ഉപയോഗിച്ചും ഇയർബഡ് ചാർജ് ചെയ്യാൻ സാധിക്കും. ഏകദേശം 4,999 രൂപയായിരിക്കും റിയൽ മി ഇയർബഡിെൻറ വില.
വിപണിയിലുള്ള ഇയർബഡുകളിൽ സാംസങ്ങിേൻറതാണ് വയർലെസ് ചാർജിങ്ങിനെ പിന്തുണക്കുന്ന വില കുറഞ്ഞ മോഡൽ. സാംസങ് ഗാലക്സി ഇയർബഡിെൻറ വില 9,990 രൂപയാണ്. അതേസമയം, ഇയർബഡിെൻറ ബാറ്ററി ബാക്കപ്പിനെ കുറിച്ച് റിയൽമി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.