റിയൽ മി ഫോണുകളിൽ പരസ്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ച് കമ്പനി. 2020 മുതൽ റിയൽ മിയുടെ കളർ ഒ.എസിൽ പരസ്യങ്ങൾ അനുവദിക്കാനാണ് നീക്കം. അടുത്ത അപ്ഡേറ്റിന് ശേഷം കളർ ഒ.എസിൽ പരസ്യങ്ങളെത്തുമെന്നാണ് റിപ്പോർട്ട്.
ഫോൺ മാനേജർ ആപിലൂടെയാണ് പരസ്യങ്ങളെത്തുക. വിവിധ ആപുകളുടെ പരസ്യങ്ങളും കോമേഴ്സ്യൽ ലിങ്കുകളും റിയൽ മിയുടെ ഫോണുകളിലെത്തും.
സാംസങ്, ഷവോമി തുടങ്ങിയ കമ്പനികൾ ഒ.എസിൽ പരസ്യം അനുവദിക്കുന്നുണ്ട്. ഇതിെൻറ ചുവടുപിടിച്ചാണ് റിയൽ മിയുടേയും നീക്കം.