Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫേസ്​ബുക്ക്​ ചോർച്ച:...

ഫേസ്​ബുക്ക്​ ചോർച്ച: മാപ്പു പറഞ്ഞ്​ സക്കർബർഗ്​

text_fields
bookmark_border
Zuckerberg
cancel

വാ​ഷി​ങ്​​ട​ൺ: അ​ഞ്ചു​കോ​ടി ഫേ​സ്​​ബു​ക്ക്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ കേം​ബ്രി​ജ്​ അ​ന​ലി​റ്റി​ക ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ തെ​റ്റു​പ​റ്റി​യെ​ന്ന്​ സ​മ്മ​തി​ച്ച്​ മാ​ർ​ക്​ സ​ക്ക​ർ​ബ​ർ​ഗ്. രാ​ഷ്​​ട്രീ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ​േകം​ബ്രി​ജ്​ അ​ന​ലി​റ്റി​ക വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഫേ​സ്​​ബു​ക്ക്​ മേ​ധാ​വി​യു​ടെ കു​റ്റ​സ​മ്മ​തം. 

വി​ശ്വാ​സ വ​ഞ്ച​ന ന​ട​ന്ന​താ​യി ഫേ​സ്​​ബു​ക്കി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​സ്​​താ​വ​ന​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ആ​പ്പു​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന സം​വി​ധാ​നം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഞ​ങ്ങ​ൾ​ക്കു​ണ്ട്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ന്നീ​ട്​ സി.​എ​ൻ.​എ​ൻ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​ഭ​വ​ത്തി​ൽ മാ​പ്പു​ചോ​ദി​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ന്​ ഹാ​ജ​രാ​കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്നും വ്യ​ക്​​ത​മാ​ക്കി.

ഫേ​സ്​​ബു​ക്കും ​േകം​ബ്രി​ജ്​ അ​ന​ലി​റ്റി​ക​യും അ​ല​ക്​​സാ​ണ്ട​ർ കോ​ഗ​നും ത​മ്മി​ലു​ള്ള വി​ശ്വാ​സ​ത്തി​ൽ വ​ഞ്ച​ന​യു​ണ്ടാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ ​ആ​പ്​​ നി​ർ​മി​ച്ച കേം​ബ്രി​ജ്​ ഗ​വേ​ഷ​ക​നാ​ണ്​  അ​ല​ക്​​സാ​ണ്ട​ർ കോ​ഗ​ൻ. 

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​​ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബ്രി​ട്ട​നി​ലെ ​െബ്ര​ക്​​സി​റ്റ്​ ഹി​ത പ​രി​ശോ​ധ​ന​യി​ലും വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​ന്​ ​േകം​ബ്രി​ജ്​ അ​ന​ലി​റ്റി​ക ഫേ​സ്​​ബു​ക്ക്​ വ​ഴി ചോ​ർ​ത്തി​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. 

ബ്രി​ട്ട​നി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മീ​ഷ​ണ​ർ ഇ​തു സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള മ​റ്റു ചി​ല രാ​ജ്യ​ങ്ങ​ളി​ലും സ​മാ​ന​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 

വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു​ട​ർ​ന്ന്​ ​േഫ​സ്​​ബു​ക്ക്​ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ വി​വി​ധ കോ​ണ​ു​ക​ളി​ൽ​നി​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്ന​തോ​ടെ​യാ​ണ്​ സ​ക്ക​ർ​ബ​ർ​ഗ്​ പ്ര​സ്​​താ​വ​ന പു​റ​പ്പെ​ടു​വി​ച്ച​ത്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mark zuckerbergmalayalam newstech newsFacebook's Leak
News Summary - Really Sorry" Says Mark Zuckerberg On Facebook's Leak - World News
Next Story